Monday 19 October 2020 04:42 PM IST

നേച്ചറും ഇലകളും ചേർന്നപ്പോൾ പുതിയ ബിസിനസ്സായി... സ്വന്തം ബിസിനസ് ഇവർ വിജിയിപ്പിച്ചത് ഇങ്ങനെയാണ്...

Sunitha Nair

Sr. Subeditor, Vanitha veedu

nela2

മൂന്നു സുഹൃത്തുക്കൾ. നിജോ ജോൺ, ഇ. പി. വൈശാഖ്, ശരൺ ചന്ദ്രൻ. സ്വന്തമായി എ ന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുള്ളവർ. പല ബിസിനസ് െഎഡിയകളും ചർച്ച ചെയ്യും. അങ്ങനെയിരിക്കെയാണ് ഒരു ദിവസം അലുമിനിയം പൗഡർകോട്ടഡ് സ്റ്റാൻഡുകളെക്കുറിച്ചുള്ള ആശയം വരുന്നത്. മൂവരും പച്ചപ്പും കാടുമൊക്കെ ഇഷ്ടമുള്ളവർ. അങ്ങനെയുള്ള ഒരു ചിന്തയിൽ നിന്നു കൂടിയാണ്  ഈ ആശയം വന്നത്. െഎഡിയ മൂവർക്കും ഇഷ്ടമായി.

nela1


അങ്ങനെ ‘നേല ആർട്ടിസ്റ്ററി’ക്കു തുടക്കമായി. നേച്ചറിന്റെ ‘N’, ഇല എന്നുള്ളതിൽ നിന്ന് ‘ELA’ അങ്ങനെയാണ് നേല ആർട്ടിസ്റ്ററി എന്ന പേരു കിട്ടിയത്. ആർട്ടിസ്റ്ററി എന്നത് ആദ്യമേ തീരുമാനിച്ചിരുന്നു. ഒരു പാട്ടിൽ നേലയോടു സാദ്യശ്യമുള്ള വാക്കു കേട്ടാണ് ഇതിലേക്ക് എത്തുന്നത്.

nela3


പൗഡർ കോട്ടഡ് മെറ്റാലിക് സ്റ്റാൻഡുകളാണ് ഇവരുടെ ഉൽപന്നം. മിനിമലിസ്റ്റിക് ഡിസൈൻ ആണെന്നതാണ് ഇവയുടെ സവിശേഷത. പ്ലാന്ററുകൾ, ബുക്‌ഷെൽഫ്, സ്റ്റാൻഡ് എന്നിങ്ങനെ വിവിധാവശ്യങ്ങൾക്ക് ഉപയോഗിക്കാം. എവിടെ വേണമെങ്കിലും വയ്ക്കാം. മൈൽഡ് സ്റ്റീലിലാണ് സ്റ്റാൻഡിന്റെ നിർമാണം. പൗഡർ കോട്ടിങ് ഉള്ളതിനാൽ ചെടികൾ നനയ്ക്കുമ്പോൾ വെള്ളം വീണാലും തുരുമ്പെടുക്കില്ല, ഇഷ്ടനിറങ്ങളിൽ ലഭിക്കും തുടങ്ങിയ ഗുണങ്ങളുണ്ട്.

nela5


സ്ഥലം കുറവുള്ള വീടുകളിലേക്ക് കൂടുതൽ യോ‍ജിക്കുന്ന വോൾ ഹാങ്ങിങ്ങുകളും നിർമിക്കുന്നുണ്ട്. സ്പേസിന്റെ ആഴം കൂട്ടാനും മാറ്റു കൂട്ടാനും  സ്റ്റാൻഡുകൾ സഹായിക്കുന്നു. കൂടാതെ, ഒരു സുഹൃത്തിന്റെ ബൊട്ടാണിക്കൽ വോൾ പെയിന്റിങ്ങുകളും ഇവർ വിപണനം ചെയ്യുന്നുണ്ട്.ചെടികളുമായി ബന്ധപ്പെട്ട മിനിമലിസ്റ്റിക് പെയിന്റിങ്ങുകളാണ് ഇവ.

nela4


വീടുകളിൽ മാത്രമല്ല, വാണിജ്യസ്ഥാപനങ്ങളിലേക്കും ഉൽപന്നങ്ങൾ നിർമിച്ചു നൽകുന്നു. പള്ളികളിലേക്ക് കാൻഡിൽ സ്റ്റാൻഡുകളും പ്ലാന്ററുകളും നിർമിക്കാറുണ്ട്. സെപ്റ്റംബറിൽ ആരംഭിച്ച ‘നേല ആർട്ടിസ്റ്ററി’ നാൽപതോളം ഉൽപന്നങ്ങൾ നിർമിച്ചു നൽകി കഴിഞ്ഞു.

nela6


എക്സിബിഷനുകൾ വഴിയാണ് വിപണനം കൂടുതലും. ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാൻ കട തുടങ്ങണമെന്നതാണ് ഇവരുടെ ആഗ്രഹങ്ങളിൽ പ്രധാനം. സൈറ്റ് വന്നുകണ്ട് ഓരോ ഇടത്തിനും യോജിക്കുന്ന ഉൽപന്നങ്ങൾ നിർദേശിക്കാനും ഇവർ തയാറാണ്. കസ്റ്റംമെയ്ഡ് ആയി ചെയ്തു നൽകുന്നുമുണ്ട്. സ്റ്റാൻഡുകൾക്ക് 700–3,000 രൂപ വരെയാണ് വില.