Wednesday 20 January 2021 04:15 PM IST : By സ്വന്തം ലേഖകൻ

ഗെയ്റ്റ് സ്റ്റൈലായാൽ വീടിന്റെ മുഖമേ മാറും: ട്രെൻഡാകുന്ന 5 ഗെയ്റ്റുകളും, വിപണി വിലയും

gate

ലോഹപ്പാളികളിൽ വിസ്മയിപ്പിക്കുന്ന ഡിസൈനുകൾ തെളിയുന്ന തരം ഗെയ്റ്റ് ആണ് ഏറ്റവും പുതിയ ട്രെൻഡ്. എം എസ് സ്ക്വയർ ട്യൂബിൽ തടിപ്പലക പോലെ തോന്നുന്ന ഫൈബർ സിമന്റ് ബോർഡും ‍‍ ഡബ്ല്യുപിസി ഷീറ്റും പിടിപ്പിച്ചു നിർമിക്കുന്ന ഗെയ്റ്റുകളിൽ നിന്നാണ് ഇവർ കിരീടം ഏറ്റെടുത്തത്. എംഎസ് ട്യൂബ് മാത്രം നിരത്തി നിർമിക്കുന്നവയും കാസ്റ്റ് അ യൺ ഗെയ്റ്റുമായിരുന്നു അതിനു മുൻപത്തെ പ്രതാപികൾ. കംപ്യൂട്ടർ നിയന്ത്രിത സംവിധാനത്തിലൂടെയാണ് ലോഹപ്പാളികളിൽ ഡിസൈൻ നൽകുന്നത്. അതിനാൽ എന്തു ഡിസൈനും കൃത്യതയോടെ പകർത്താനാകും. കോർട്ടൻ സ്റ്റീൽ, കോപ്പർ, ബ്രാസ്, എസ്എസ് തുടങ്ങിയ ലോഹഷീറ്റുകളിലെല്ലാം ലേസർ കട്ടിങ് വഴി ഡിഡൈൻ നൽകാം. ഭാരവും പൊക്കവും കുറയുകയും വീതി കൂടുകയും ചെയ്തതാണ് പ്രകടമായ മറ്റൊരു മാറ്റം. റിമോട്ട് വഴി ഗെയ്റ്റ് തുറക്കുകയും അടയ്ക്കുകയും ചെയ്യാവുന്ന ഓട്ടമേറ്റഡ് സംവിധാനത്തിന്റെ പ്രചാരം കൂടിയതാണ് ഭാരം കുറയാനുള്ള ഒരു കാരണം. പണ്ടത്തെപ്പോലെ നടുഭാഗം ഉയർന്നു നിൽക്കുന്ന ഗെയ്റ്റുകളോട് ആർക്കും മമതയില്ല. നാല് അല്ലെങ്കിൽ അഞ്ച് അടി പൊക്കം മതിയെന്നാണ് നിലപാട്.

അതേസമയം വീതി കൂടുകയും ചെയ്തു. 12 – 16 അടി വരെ വീതിയുള്ളഗെയ്റ്റുകൾക്കാണ് ഇപ്പോൾ പ്രചാരം. സ്ഥലം മുഖ്യ പരിഗണനാവിഷയം ആയതോടെ സ്ലൈഡിങ് ഗെയ്റ്റുകളുടെ എണ്ണം കൂടുന്ന കാഴ്ചയാണ് എങ്ങും. മതിൽ പിന്നിലേക്ക് ഇറക്കി ‘ബെൽ മൗത്ത്’ രീതിയിൽ ഗെയ്റ്റ് പിടിപ്പിക്കുന്നതിനോടും ഇരുവശത്തും വലിയ ഗെയ്റ്റ് പില്ലർ നൽകുന്നതിനോടും താൽപര്യം കുറഞ്ഞു. മതിലും ഗെയ്റ്റും ഒരേ നിരയിലും പൊക്കത്തിലും വരുന്നതാണ് ട്രെൻഡ്. പ്രധാന ഗെയ്റ്റിൽ തന്നെ‘വിക്കറ്റ് ഗെയ്റ്റ്’ കൂടി ഉൾക്കൊള്ളിച്ചിരുന്ന രീതിയും മാറി. ഇത് പ്രത്യേകമായി നൽകുന്നതിനോടാണ് ഇപ്പോൾ താൽപര്യം.

gate 1 മതിലിനും പ്ലോട്ടിനും ഇണങ്ങുന്ന ലളിതമായ ഡിസൈനിലുള്ള ഗെയ്റ്റ്. മൈൽഡ് സ്റ്റീൽ ട്യൂബ് ആണ് ഉപയോഗിച്ചിരിക്കുന്നത്. വിക്കറ്റ് ഗെയ്റ്റ് പ്രത്യേകമായി നൽകി.

1.

gate7 നാലിഞ്ചിന്റെ എംഎസ് ഹോളോ ട്യൂബ് ഉപയോഗിച്ചു നിർമിച്ച ഗെയ്റ്റ്. 14 അടിയാണ് വീതി. 25,000 രൂപയാണ് നിർമാണച്ചെലവ്.

2.

gate4 വീടിന് ചേരുന്ന രീതിയിലുള്ള ഗെയ്റ്റ് ഡിസൈൻ. മൈൽഡ് സ്റ്റീൽ (എംഎസ്) ഫ്രെയിമിൽ തടി പോലെ തോന്നിക്കുന്ന എച്ച്പിഎൽ ഷീറ്റ് പിടിപ്പിച്ചിരിക്കുന്നു. വിക്കറ്റ് ഗെയ്റ്റ് പ്രത്യേകമായി നൽകി.

3.

gate3 ജപ്പാൻ ഷീറ്റ് എന്നറിയപ്പെടുന്ന സ്റ്റീൽ ഷീറ്റിൽ ലേസർ കട്ടിങ് വഴി ഇലകളോടു സാമ്യമുള്ള ഡിസൈൻ നൽകി നിർമിച്ച ഗെയ്റ്റ്, ജിഐ സ്ക്വയർ ട്യൂബുകൊണ്ടുള്ളതാണ് ഔട്ടർ ഫ്രെയിം. ചതുരശ്രയടിക്ക് 150 രൂപ മുതലാണ് ലേസർ കട്ടിങ്ങിനുള്ള ചെലവ്.

4.

gate2 ചെറിയ പ്ലോട്ടിന്റെ പരിമിതിയെ മറികടക്കുന്ന രീതിയിലുള്ള സ്ലൈഡിങ് ഗെയ്റ്റ്. എംഎസ് ഫ്രെയിമിൽ തടി പോലെ തോന്നിക്കുന്ന ഹൈ പ്രഷർ ലാമിനേറ്റ് ഷീറ്റ് പിടിപ്പിച്ചിരിക്കുന്നു.

5.

gate6 എംഎസ് ഹോളോ ട്യൂബിന്റെ ഫ്രെയിമിൽ നെടുകെയും കുറുകെയും വുഡ് പ്ലാസ്റ്റിക് കോംപൗണ്ട് (‍ഡബ്ല്യുപിസി) ഷീറ്റ് പിടിപ്പിച്ചു നിർമിച്ച ഗെയ്റ്റ്. 14 അടിയാണ് വീതി. പൊക്കം നാല് അടിയും. 35,000 രൂപയാണ് ചെലവ്.

6.

Tags:
  • Vanitha Veedu