Wednesday 13 November 2019 06:16 PM IST : By സ്വന്തം ലേഖകൻ

സിനിമകൾ ഇനി ടെറസിലിരുന്ന് കണ്ടാലോ?; ഹോം തീയറ്റർ അനുഭവം ഇനി ‘തട്ടിൻപുറത്തും’; പുത്തൻ സാങ്കേതിക വിദ്യ

ht

സിനിമ, തീയറ്ററിൽ ഇരുന്ന് അനുഭവിക്കുന്നതിന്റെ ഫീൽ വേറെത്തെന്നെയാണ്. നല്ല ശബ്ദവും വലിയ വ്യക്തതയുള്ള സ്ക്രീനുമാണ് ഇതിന് സഹായിക്കുന്നത്. അടുത്ത കാലത്തായി വീടുകളിൽ ഹോം തീയറ്റർ സ്ഥാപിക്കുന്നവരുടെ എണ്ണം കൂടുതലാണ്. തീയേറ്ററിനെ തോൽപ്പിക്കുന്ന ഹോംതീയേറ്റർ സിസ്റ്റം ഇന്ന് വിപണിയിൽ ലഭ്യമാണ്. വീടിന്റെ നിർമാണസമയത്ത് തന്നെ ഇതിനായി പ്രത്യേകം മുറി ഒരുക്കി ക്രമീകരിക്കാറാണ് പതിവ്. ഹോം തീയറ്ററിന് പ്രത്യേക മുറി ഒരുക്കാത്തവർക്കും നിലവിലെ വീട്ടിൽ മികച്ച തിയറ്റർ‌ സൗകര്യം ഒരുക്കാൻ ആഗ്രഹിക്കുന്നവർക്കുമായി പിവിസി പാനലിൽ നിർമിക്കുന്ന ഹോം തിയറ്ററുകൾ. ലഭ്യമാണ്. ടെറസ്സിൽ വരെ ഒരുക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ജിഐ സ്ട്രക്ച്ചറിൽ ആവശ്യള്ള വലിപ്പത്തിൽ 11 എംഎം കനത്തിലുള്ള പിവിസി പാനൽ കൊണ്ട് മുറികൾക്ക് സമാനമായാണ് മിനി തിയേറ്റർ ഒരുക്കുന്നത്. സ്ക്രീൻ, പ്രൊജക്ടർ, സൗണ്ട് സിസ്റ്റം, സോഫ, കാർപറ്റ്, എൽ ഇ ഡി ലൈറ്റ് തുടങ്ങിയവയ ഉൾപ്പെടെ മറ്റു ഹോം തിയേറ്ററുകളെ അപേക്ഷിച്ച് കുറഞ്ഞ ചെലവിൽ ലഭിക്കുന്നു എന്നതാണ് ഏറ്റവും ആകർഷണീയം

ht-1

∙ മറ്റു ഹോംതീയറ്ററുകളെ അപേക്ഷിച്ച് പൊടി ശല്യമില്ല, കഴുകി വൃത്തിയാക്കാൻ കഴിയുന്നു.

∙ ആവശ്യത്തിനനുസരിച്ച് ഇളക്കി മറ്റൊരിടത്ത് സ്ഥാപിക്കാം.

∙ എസിയുടെ തണുപ്പ് പുറത്ത് പോവുന്നില്ല. ‌

∙ എൽഇഡി ബൾബുകളുടെ ഉപയോഗം അധികം ചൂട് ഉണ്ടാക്കുന്നില്ല.

∙ ഫുള്‍ എച്ച്ഡി ലേസർ ത്രീഡി പ്രൊജക്ടർ. 4K സപ്പോർ‍ട്ട് ചെയ്യുന്നു. മൊബൈൽ ഫോണുമായും ബന്ധിപ്പിക്കാം.

വിവരങ്ങൾക്ക് കടപ്പാട്: സോണി– 9446090206

ഡിഎം സ്മാർട്ട് ഹോം തിയേറ്റർ

ht-2