Monday 04 May 2020 04:35 PM IST

ഫാബ്രിക് കൊണ്ട് കാർപോർച്ചും, വരുന്നത് റെഡിമെയ്ഡ് കാര്‍പോർച്ചുകളിലെ കണ്ണുതള്ളുന്ന വിപ്ലവം...

Sunitha Nair

Sr. Subeditor, Vanitha veedu

1

പോർച്ച് പണിയാൻ ആലോചിക്കുന്നവർക്ക് പറ്റിയ കിടിലൻ ഓപ്ഷൻ ആണ് ആർക്കിടെക്ചറൽ ഫാബ്രിക് അഥവാ ടെൻസൈൽ ഫാബ്രിക്. കാഴ്ചയിലെ കൗതുകത്തിനൊപ്പം ഭാരക്കുറവും പെട്ടെന്ന് പണി തീർക്കാമെന്നതും ആർക്കിടെക്ചറൽ ഫാബ്രിക്കിന്റെ സ്വീകാര്യത കൂട്ടുന്നു. പിവിസി കോട്ടിങ്ങോടു കൂടിയ കട്ടികൂടിയ ഇനം തുണിയാണ് ഇത്.
വെള്ള നിറമാണ് ആർക്കിടെക്ചറൽ ഫാബ്രിക്കിന്റെ സ്റ്റാൻഡേർഡ് നിറം. മുപ്പതിലധികം നിറങ്ങളിലും ഒട്ടനവധി ഡിസൈനുകളിലും ഇവ ലഭിക്കും. ഭാരം കുറവായതിനാൽ സ്ട്രക്ചറിനായി അധികം പണം ചെലവാക്കേണ്ട. വീടിനോട് ചേർന്നോ മാറിയുളളതോ ആയ പോർച്ച് നിർമിക്കാൻ ആർക്കിടെക്ചറൽ ഫാബ്രിക് ഉപയോഗിക്കാം. ചെറിയ തൂണുകളും ലളിതമായ സ്ട്രക്ചറും മതിയെന്നതിനാൽ സ്ഥലം പാഴാകില്ല എന്ന ഗുണവുമുണ്ട്. ഇടയ്ക്ക് പെയിന്റ് അടിക്കുകയും മറ്റും വേണ്ടാത്തതിനാൽ മെയിന്റനൻസ് പൊതുവേ എളുപ്പമാണ്. തുരുമ്പിക്കുമെന്ന പേടിയും വേണ്ട.

2n


ഗാൽവനൈസ്ഡ് സ്റ്റീൽ, പൗഡർ കോട്ടഡ് സ്റ്റീൽ തുടങ്ങിയവ ഉപയോഗിച്ച് നിർമിക്കുന്ന ചെലവു കുറഞ്ഞ സ്ട്രക്ചറിൽ ഇവ പിടിപ്പിക്കാം. വിദഗ്ധ ജോലിക്കാരുടെ മേൽനോട്ടത്തിൽ പ്രത്യേക രീതിയിലാണ് ഫ്രെയിമിൽ ഫാബ്രിക് ഉറപ്പിക്കുന്നത്. രണ്ടോ മൂന്നോ കാർ പാർക്ക് ചെയ്യാൻ പാകത്തിന് വലിയ പോർച്ച് നിർമിക്കാനും സാധിക്കും. 600 ജിഎസ്എം മുതൽ 950 ജിഎസ്എം വരെയാണ് ഇതിന്റെ കനം. 15 വർഷം വരെ ഗാരന്റിയും കമ്പനികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കാർപോർച്ചിനു മാത്രമല്ല മറ്റ് റൂഫിങ് ആവശ്യങ്ങൾക്കും ടെൻസൈൽ ഫാബ്രിക് ഉപയോഗിക്കാം.
കടപ്പാട്:  സൺടെക് ടെൻസൈൽ സ്ട്രക്ചേഴ്സ്, കൊച്ചി, Phone: 80869 99000