Wednesday 07 April 2021 03:26 PM IST : By സ്വന്തം ലേഖകൻ

വ്യത്യസ്ത രൂപത്തിലും ശൈലിയിലും ഏറ്റവും മികച്ച സോഫകളും കസേരകളും; ആഷ്‌ലി ഫർണിച്ചർ ഇപ്പോൾ കേരളത്തിലും

ashely234444

അമേരിക്കയിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള ഫർണിച്ചർ ബ്രാൻഡായ ആഷ്‌ലി ഫർണിച്ചർ ഹോം സ്റ്റോർ ഇപ്പോൾ കേരളത്തിൽ. ദൈനംദിന ജീവിതത്തിനായി ഉയർന്ന നിലവാരമുള്ള ഫർണിച്ചറുകളിൽ 75 വർഷത്തിലധികമായി വൈദഗ്ദ്ധ്യം നേടിയ ആഷ്‌ലി, ലിവിംഗ്, ഡൈനിംഗ്, ബെഡ്റൂം, ഹോം ഓഫിസ്, ആക്സസറികൾ, ഔട്ട്ഡോർ എന്നിവയ്‌ക്ക് പൂർണ്ണത വാഗ്ദാനം ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ ഫർണിച്ചർ ബ്രാൻഡായ ആഷ്‌ലി കൊച്ചിയിൽ വാതിലുകൾ തുറക്കുമ്പോൾ - ഇന്ത്യയിലെ അതിന്റെ ഒമ്പതാമത്തെ സ്റ്റോറാണ് പിറക്കുന്നത്.

“ഫർണിച്ചറുകളിൽ ഞങ്ങൾ അഭിനിവേശമുള്ളവരാണ്, എല്ലാ വിശദാംശങ്ങളും ശ്രദ്ധിക്കുന്നു. ഞങ്ങൾ ഒരു ഡിസൈൻ ആവിഷ്കരിക്കുന്ന നിമിഷം മുതൽ, അത് ഉപഭോക്താവിൽ എത്തുന്നതു വരെ ലോകോത്തര നിലവാരം പുലർത്താൻ ശ്രദ്ധിക്കുന്നു. സ്വന്തം വീടിനായി ഏറെ നാൾ ഈടു നിൽക്കുന്ന സ്റ്റൈൽ ആഗ്രഹിക്കുന്ന കുടുംബങ്ങളെയും വ്യക്തികളെയും തൃപ്തിപ്പെടുത്താനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത് -രൂപകൽപ്പനയിലും ഗുണനിലവാരത്തിലും മാത്രമല്ല വിലയിലും.”- അതാണ് ആഷ്‌ലിയുടെ പ്രമാണം.

വ്യത്യസ്ത രൂപങ്ങളിലും വ്യത്യസ്ത ശൈലികളിലും മരം, ഫാബ്രിക്, ലെതർ അപ്ഹോൾസ്റ്ററി എന്നിവ കൊണ്ട് നിർമ്മിച്ച ഏറ്റവും മികച്ച സോഫകളും കസേരകളുമാണ് ഞങ്ങളുടേത്. ചിലത് ഫാമിലി റൂമിന് സുഖകരമായ സ്റ്റൈൽ നൽകുമ്പോൾ മറ്റുള്ളവ ഫോർമൽ ഡ്രോയിംഗ് റൂമിന് പ്രൗഢി നൽകാൻ രൂപകൽപ്പന ചെയ്തിരിക്കുന്നു. 

പരമ്പരാഗത, സമകാലീന, ട്രാൻസിഷണൽ ഡിസൈനുകളിലാണ് ആഷ്‌ലി ഫർണിച്ചറുകൾ തിളങ്ങുന്നത്. ഡൈനിങ് ടേബിളുകളിലും വ്യത്യസ്ത വുഡ് ഫിനിഷുകളിലും നിറങ്ങളിലും പല സൈസുകളിലും ഡിസൈനുകൾ ലഭ്യമാണ്. മുറിയുടെ ഭംഗി പൂർണമാക്കുന്ന സൈഡ് ബോർഡുകളും കാബിനെറ്റുകളും ലഭ്യമാണ്. മുറികൾക്കും പാസേജ് വേകൾക്കും അനുയോജ്യമായ സ്റ്റോറേജ് യൂണിറ്റുകളുമുണ്ട്. സ്ഥലപരിമിതിയെ സ്മാർട്ടായി മറികടക്കാൻ സ്റ്റഡി ടേബിളും ബാൽക്കണിയും പൂന്തോട്ടവും വരാന്തയും സ്വർഗ തുല്യമാക്കാൻ മറ്റു ഫർണിച്ചറുകളും ലഭ്യമാണ്.

ഹോട്ടൽ വൈറ്റ് ഫോർട്ടിന് എതിർവശം, എൻഎച്ച് 47 ബൈപാസ്, കുണ്ടനൂർ, മരട്  പിഒ. എറണാകുളം ഷോറൂമിൽ ഈ ഉത്പന്നങ്ങളുടെയെല്ലാം വിപുലമായ ശേഖരം നിങ്ങളെ കാത്തിരിക്കുന്നു. എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 8 വരെ പ്രവർത്തിക്കും.

Tags:
  • Spotlight