Tuesday 17 November 2020 03:30 PM IST

മുറ്റത്തൊരു കുളം, അതിൽ മീനുകളും ആമ്പലും, ഇതിനൊക്കെ ഒരുപാട് മെനക്കേടാണെന്ന് ചിന്തിക്കാൻ വരട്ടെ! വീട്ടുമുറ്റത്തെത്തും റെഡിമെയ്ഡ് കുളം

Sunitha Nair

Sr. Subeditor, Vanitha veedu

fish

മുറ്റത്തൊരു ചെറിയ കുളവും അതിൽ നീന്തിക്കളിക്കുന്ന മത്സ്യങ്ങളും... ഭംഗി കൂട്ടാൻ ആമ്പൽ പൂക്കളും താമര പൂക്കളും ... ആഹാ! എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്നു ചിരിച്ചു തള്ളാൻ വരട്ടെ ... കുറഞ്ഞ സ്ഥലത്തും ഇതൊക്കെ സാധ്യമാക്കാം. സിമന്റിൽ നിർമിക്കുന്ന റെഡിമെയ്ഡ് കുളങ്ങൾ വാങ്ങി വച്ചാൽ മാത്രം മതി. പല വലുപ്പത്തിലും ആകൃതിയിലുമുള്ള ഫിഷ് പോണ്ട് ആവശ്യാനുസരണം ലഭ്യമാണ്.

fish1

ഇവ സസ്റ്റെയിനബിൾ ആയാണ് ചെയ്യുന്നത്. അതായത് മത്സ്യങ്ങളെ വാങ്ങിയിട്ടാൽ പിന്നെ അവയുടെ ഭക്ഷണത്തെക്കുറിച്ചൊന്നും ചിന്തിക്കേണ്ടെന്നു ചുരുക്കം. അവയ്ക്കുള്ള ഭക്ഷണം വെള്ളത്തിൽ നിന്നു തന്നെ ലഭിക്കുന്ന രീതിയിലാണ് കുളം സെറ്റ് ചെയ്യുന്നത്. "ജലസസ്യങ്ങളിൽ നിന്ന് ഇവയ്ക്കുള്ള ഭക്ഷണം ലഭിച്ചു കൊള്ളും. പരിചരണത്തിന് സമയമില്ലാത്തവർക്കൊക്കെ ഉപകാരപ്രദമാണ് സസ്റ്റെയിനബിൾ ഫിഷ് പോണ്ട്. അപാർട്മെന്റുകളിലേക്കും ഇവ അനുയോജ്യമാണ്. ‘‘എനിക്ക് പെയിന്റിങ് ഇഷ്ടമായതിനാൽ ഞങ്ങൾ നിർമിക്കുന്ന കുളങ്ങളിൽ വർളി പെയിന്റ് ചെയ്ത് മനോഹരമാക്കാറുണ്ട്," ബെംഗളൂരു ആസ്ഥാനമായി സസ്റ്റെയിനബിൾ ഫിഷ് പോണ്ട് ചെയ്യുന്ന നിധി പൂഞ്ജ പറയുന്നു. 25,000 രൂപ മുതലാണ് ഫിഷ് പോണ്ടിന്റെ വില.

fish2

കടപ്പാട്: നിധി പൂഞ്ജ- 96001 88228