Thursday 07 November 2019 05:17 PM IST : By ശ്രീദേവി

വേണ്ടെന്നു തോന്നിയാൽ കൊടുക്കൂ, പുതിയത് എടുക്കൂ; വാങ്ങാനും വിൽക്കാനും കൊച്ചിയിലുമെത്തി സ്വാപ് റൂം!

the-swap-room1

ചില സാധനങ്ങൾ അങ്ങനെയാണ്. കൊതി തോന്നി സ്വന്തമാക്കും. പക്ഷേ, ചേരില്ലെന്ന് വൈകാതെ മനസ്സിലാകും. അതൊരു ഡ്രസ്സ് ആകട്ടെ, പുസ്തകമാകട്ടെ, ഫർണിച്ചർ ആകട്ടെ, അത് ചിലപ്പോൾ മറ്റൊരാൾക്ക് ഉപകാരമാകാം. അത്തരം സാധനങ്ങൾ വിൽക്കാനും വാങ്ങാനുമുള്ള ഇടമാണ് സ്വാപ് റൂം. 

_C3R3469

വിദേശത്ത് വളരെ സാധാരണയായ ഈ ആശയം നമ്മുടെ നാട്ടിൽ കൊണ്ടുവന്നത് ആൻ ബെഞ്ചമിൻ എന്ന മിടുക്കിയാണ്. കൊച്ചി പനമ്പള്ളിനഗറിലുള്ള ആനിന്റെ സ്വാപ് റൂമിൽ വസ്ത്രങ്ങളും ബാഗും ചെരുപ്പും ബുക്കും അകത്തളമലങ്കരിക്കുന്ന ക്യൂരിയോസും എല്ലാം കാണാം. അളവു മാറി വാങ്ങിയ വസ്ത്രങ്ങളും ചെരിപ്പുമാണ് സ്വാപ് റൂമിനെ തേടി ഏറ്റവും കൂടുതലായി എത്തുന്നത്. മിക്ക സാധനങ്ങളും പ്രൈസ് ടാഗ് പോലും മാറ്റാത്തത്. വിദേശത്തെ ഒരു സർവകലാശാലയിൽ പഠിക്കാൻ ഉപയോഗിച്ച വില കൂടിയ പുസ്തകങ്ങളാണ് ഒരാൾ ഇവിടെ എത്തിച്ചത്. 

_C3R3470

ഉപയോഗിച്ചു കേടുപറ്റിയതോ നിറം മങ്ങിയതോ ആയ സാധനങ്ങൾ ഇവിടെ സ്വീകരിക്കില്ല. വസ്ത്രങ്ങൾ ഒരിക്കലെങ്കിലും ഉപയോഗിച്ചതാണെങ്കിൽ ഡ്രൈക്ലീൻ ചെയ്ത് വൃത്തിയായി നൽകണം. സ്വാപ് റൂമിലേക്ക് നൽകുന്ന ഓരോ ഐറ്റത്തിനും പോയിന്റുകളാണ് നൽകുന്നത്. കയ്യിലുള്ള പോയിന്റ്  അനുസരിച്ച് ഷോപ്പിൽനിന്ന് മറ്റ് എന്തെങ്കിലും വാങ്ങാം. സ്വാപ് റൂമിലെ സാധനങ്ങൾ പണം കൊടുത്തു വാങ്ങുകയും ചെയ്യാം. വീട്ടിൽ സ്ഥലം മുടക്കിയിരിക്കുന്ന ഓരോ സാധനവും ആർക്കെങ്കിലും പ്രയോജനമാക്കുക എന്നതാണ് സ്വാപ് റൂമിന്റെ ലക്ഷ്യം.

_C3R3491

ഉപയോഗമില്ലാത്ത ചില സാധനങ്ങൾ ‘അപ്സൈക്കിൾ’ ചെയ്ത് പുനരുപയോഗിക്കുകയും ചെയ്യുന്നുണ്ട് ആൻ. പഴയ ടീഷർട്ടും കട്ട് പീസുകളും കൊണ്ട് തയാറാക്കിയ ക്ലോത്ത് ബാഗുകൾ ഇവിടെ ലഭിക്കും. നവംബർ 16,17 തിയതികളിൽ പനമ്പള്ളിനഗർ പീറ്റേഴ്സ് എൻക്ലേവിലെ സ്വാപ് റൂമിൽ നടക്കുന്ന പ്രത്യേക സെയിൽ പ്രതീക്ഷയോടെയാണ് ആൻ കാണുന്നത്. 

1.

_C3R3492

2.

_C3R3472

3.

_C3R3476
Tags:
  • Vanitha Veedu