Wednesday 03 April 2019 04:58 PM IST : By സ്വന്തം ലേഖകൻ

കൊടും ചൂടിൽ വീടിനുള്ളിൽ കൂളായിരിക്കാം; ഈ സിമ്പിൾ മാർഗത്തിലൂടെ

roof

‘ശ്ശോ ഇതെന്തൊരു ചൂടാണ്!’ മലയാളിയുടെ ഒരു ദിനം തുടങ്ങുന്നത് തന്നെ ഇപ്പോഴത്തെ കാലാവസ്ഥയെ പഴിച്ചു കൊണ്ടാണ്. പുറത്തിറങ്ങുമ്പോൾ സംഭവിക്കുന്ന സൂര്യാഘാതത്തിന്റെ കഥകൾ പോട്ടെ എന്നു വയ്ക്കാം. വീട്ടിലും കൊടും ചൂട് കാരണം രക്ഷയില്ലെന്നു വന്നാലോ? ഫാനിന്റെ ചൂടുകാറ്റില്‍ വിയർത്തൊലിക്കുമ്പോൾ പഴിക്കേണ്ടത് കാലാവസ്ഥയെ മാത്രമല്ല. പുതിയ കാലത്തും മാറി ചിന്തിക്കാത്ത നമ്മുടെ നിർമ്മാണ ശൈലിയെ ആണ്.

ഇപ്പോഴിതാ ചൂടിൽ നിന്നും രക്ഷ നേടാൻ നവീനവും ശാസ്ത്രീയവുമായൊരു മാർഗം നിർദ്ദേശിക്കുകയാണ് പ്രൊഫസർ യൂജിൻ പണ്ടാല. വാർപ്പു മേൽക്കൂരയുടെ സ്ഥാനത്ത് കാലാവസ്ഥയ്ക്കിണങ്ങുന്ന മേൽക്കൂരയാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്. ഓട്, തെർമോക്കോൾ, ജീഐ ഷീറ്റ് എന്നിവ ഉപോഗിച്ചാണ് മേൽക്കൂരയുടെ നിർമ്മാണം. പ്രതലങ്ങൾക്കിടയിലൂടെ ചൂട് വായു മേൽപ്പോട്ട് ഉയരുകയും തണുത്ത വായു ആഗിരണം ചെയ്യപ്പെടുന്നതുമാണ് ഈ മേൽക്കൂരയെ വ്യത്യസ്തമാക്കുന്നത്. ആന്റണി മട്ടേൽ എന്ന വ്യക്തിയുടെ വീട്ടിലാണ് കാലാവസ്ഥയ്ക്കിണങ്ങുന്ന ഈ മേൽക്കൂര സ്ഥാപിച്ചിരിക്കുന്നത്.

വിഡിയോ കാണാം;