Thursday 21 November 2019 12:26 PM IST : By സ്വന്തം ലേഖകൻ

പ്രളയത്തിൽ ബാക്കിയായത് ടോയ്‍ലറ്റ് മാത്രം; ഒന്നര സെന്റിൽ ഇരുനില വീടൊരുക്കി നൽകി നന്മക്കൂട്ടം

tkm

ഒത്തു ചേരലുകൾ നൽകുന്ന സന്തോഷം കുറച്ചു നിമിഷങ്ങൾക്കു വേണ്ടി മാത്രമാണോ? അല്ലാം എന്ന് കണ്ണുംപൂട്ടി പറയും ടികെഎം കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോളേജിലെ ഈ പൂർവ വിദ്യാർത്ഥികൾ. ആർടിടെക്ചർ ബാച്ച് 1990–96 ബാച്ചിലെ വിദ്യാർത്ഥികൾ ഇക്കുറി ഒത്തു കൂടിയത് ഒരായുഷ്ക്കാലം വരെ നീണ്ടു നിൽക്കുന്ന നന്മയ്ക്കായാണ്. പതിനഞ്ചു പേരടങ്ങുന്ന സംഘം പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് വീടു വച്ചു നൽകാം എന്ന സദ് ഉദ്യമവുമായാണ് ഒത്തുചേർന്നത്. ആകെയുണ്ടായിരുന്ന ഒറ്റമുറി വീട് പ്രളയത്തിൽ ഒലിച്ചു പോയതിന്റെ വേദനയിലായിരുന്നു എറണാകുളം സ്വദേശി ദാസൻ ദേവസി. ഇദ്ദേഹത്തിനായി ഒന്നര സെന്റില്‍ ഇരു നില വീടൊരുക്കിയാണ് ഈ നന്മക്കൂട്ടം മാതൃകയായത്. ആർകിടെക്റ്റ് സെബാസ്റ്റ്യൻ ജോസാണ് വീട് ഡിസൈൻ ചെയ്തത്.

വിഡിയോ സ്റ്റോറി കാണാം;