Monday 21 October 2019 04:20 PM IST : By സ്വന്തം ലേഖകൻ

മനസിലൊരു വീടുണ്ടോ? പണി തുടങ്ങും മുമ്പ് ഉറപ്പായും പോകേണ്ട സ്ഥലം ഇതാണ്

veed

∙  ഡിസൈനും കലയും ഒത്തുചേരുന്ന ഗംഭീര കാഴ്ചകൾ
∙  നിർമാണമേഖലയിലെ പ്രമുഖ കമ്പനികളുടെ സ്റ്റാളുകൾ

ഒക്ടോബർ 25 മുതൽ 28 വരെ കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിൽ എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി 8.30 വരെ പ്രദർശനം കാണാം

കൊച്ചി: ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകളുമായി വനിത വീട് പ്രദർശനം 25 ന് ആരംഭിക്കും. നിർമാണമേഖലയിലെ പ്രമുഖ കമ്പനികളുടെ സ്റ്റാളുകൾക്കൊപ്പം ഡിസൈനും കലയും സമ്മേളിക്കുന്ന പുതുമയാർന്ന കാഴ്ചകളാണ് പ്രദർശനം നിറയെ. പാഴ്‌വസ്തുക്കളെ കലാമൂല്യമുള്ള ഉൽപന്നങ്ങളാക്കി മാറ്റുന്നതു മുതൽ ചെറിയ കുപ്പിക്കുള്ളിൽ ടെററിയം പൂന്തോട്ടമൊരുക്കുന്നതിലും  അലങ്കാരപ്പണികളിലൂടെ കേക്കിന്റെ തലവര മാറ്റുന്നതിലും  വരെ പരിശീലനം നൽകുന്ന പണിപ്പുരകൾ പ്രദർശനത്തിലുണ്ടാകും.  സൂംബ നൃത്തവും ലൈവ് മ്യൂസിക് ബാൻഡും അടക്കമുള്ള കലാപരിപാടികളും പ്രദർശനത്തിന്റെ പൊലിമ കൂട്ടും.
വനിത വീട് മാസികയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് കൊച്ചി സെന്ററും സംയുക്തമായാണ് വീട് പ്രദർശനം സംഘടിപ്പിക്കുന്നത്. മുൻനിര സാനിറ്ററിവെയർ ബ്രാൻഡ് സെറ ആണ് മുഖ്യ പ്രായോജർ.

പ്രമുഖ കമ്പനികളുടേതായി നൂറോളം സ്റ്റാളുകളാണ് ഉള്ളത്.  ഏറ്റവും പുതിയ ഉൽപന്നങ്ങളുമായാണ് കമ്പനികളെല്ലാം പ്രദർശനത്തിനെത്തിയിരിക്കുന്നത്. സ്പോട്ട് ബുക്കിങ്ങിന് ഗംഭീര ഓഫറുകളും ഉണ്ട്. എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി 8.30 വരെ പ്രദർശനം കാണാം. പ്രവേശനം സൗജന്യമാണ്.

Tags:
  • Architecture