Thursday 04 October 2018 05:23 PM IST : By സ്വന്തം ലേഖകൻ

വനിത വീട് എക്സിബിഷൻ; ആർകിടെക്ചർ വിദ്യാർത്ഥികൾക്കായി ഉഗ്രൻ മത്സരങ്ങൾ

veedu-exhibition

ഗൃഹനിർമ്മാണ രംഗത്തെ പുത്തൻ സാധ്യതകളിലേക്ക് ജാലകം തുറന്നിടുകയാണ് കൊച്ചിയിൽ നടക്കുന്ന് വനിത വീട് എക്സിബിഷൻ. സ്വപ്നഭവനത്തിന് കൂട്ടായെത്തുന്ന ഒരുപിടി മറക്കാത്ത കാഴ്ചകൾക്കൊപ്പം ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥികള്‍ക്കായി ഉഗ്രന്‍ മത്സരങ്ങളും ഞങ്ങൾ അണിയിച്ചൊരുക്കുന്നു.

വനിത വീട് പ്രദര്‍ശനത്തോടനുബന്ധിച്ച് ഫെയ്സ് പെയിന്‍റിങ്, ലൈറ്റ് ഫാഷന്‍, കാര്‍വ് ഔട്ട്, ദ് ഫ്ലോട്ട് തുടങ്ങിയ മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും. മറക്കേണ്ട... ഒക്ടോബര്‍ ഏഴ് ഞായറാഴ്ച രാവിലെ 11 മുതല്‍ കലൂര്‍ ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിലെ പ്രദര്‍ശന ഹാളിലാണ് മത്സരങ്ങള്‍.

കേരളത്തിലെ ഏറ്റവും വലിയ ആര്‍ക്കിടെക്ചര്‍ എക്സിബിഷന്‍, വനിത വീട് പ്രദര്‍ശനം ഒക്ടോബര്‍ ആറ് മുതല്‍ ഒന്‍പത് വരെ കൊച്ചിയിലാണ് നടക്കുന്നത്. വനിത വീട് മാസികയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്സ് കൊച്ചി സെന്‍ററും സംയുക്തമായി ഒരുക്കുന്ന പ്രദര്‍ശനത്തില്‍ പ്രമുഖ കമ്പനികളുടേതായി നൂറിലധികം സ്റ്റാളുകള്‍ അണിനിരക്കും. മുന്‍നിര സാനിറ്ററിവെയര്‍ ബ്രാന്‍ഡ് സെറ ആണ് പ്രദര്‍ശനത്തിന്‍റെ മുഖ്യ പ്രായോജകര്‍. കലൂര്‍ ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിലാണ് പ്രദര്‍ശനം. രാവിലെ 11 മുതല്‍ രാത്രി ഒന്‍പത് വരെ പ്രദര്‍ശനം കാണാം. പ്രവേശനം സൗജന്യമാണ്.