Tuesday 22 October 2019 03:33 PM IST : By സ്വന്തം ലേഖകൻ

വരച്ച വരയിൽ നിർത്താൻ കാജൽ വരുന്നു! മ്യൂസിക്കൽ വൈബുമായി ‘വാദ്യ’ ബാൻഡും

paint

ശനിയാഴ്ച കാലത്തെ ടെററിയം മേക്കിങ്ങും കേക്ക് ബേക്കിങ്ങും കഴിഞ്ഞ് വീട്ടിൽ പോവാന്ന് വച്ചാൽ നടക്കില്ല മക്കളേ... കൊച്ചി കലൂർ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന വനിത വീട് എക്സിബിഷന്റെ കാര്യം തന്നെയാ പറഞ്ഞു വരുന്നത്. ഓക്ടോബർ 26 ശനിയാഴ്ച ഉച്ചയ്ക്കു ശേഷമല്ലേ ചിത്രവരക്കാരെല്ലാം കളത്തിലിറങ്ങുന്നേ...

ഉച്ചയ്ക്ക് മൂന്നു മുതൽ ആറ് വരെ എക്സിബിഷൻ ഹാളിന്റെ നടുത്തളത്തിൽ നടക്കുന്നത് പെയിന്ററായ കാജൽ ദത്തിന്റെ വാട്ടർകളർ ‍ഡെമോൺസ്ട്രേഷൻ ക്ലാസാണ്. വീട്ടിലേക്ക് ഒരു പെയിന്റിങ് സ്വന്തമായി ചെയ്യണമെന്ന് ആഗ്രഹം തോന്നിയിട്ടുണ്ടെങ്കിൽ ഇതൊന്നു കണ്ടാൽ അതു നടക്കും. പിന്നെയുമുണ്ട് പെയിന്റിങ് ക്ലാസുകൾ. അതെല്ലാം കഴിഞ്ഞ് അസ്സലൊരു ബാൻഡും ആസ്വദിച്ച് വീട്ടിൽപോകാം. ‘വാദ്യ’ ബാൻഡിന്റെ സംഗീതവിരുന്ന് വൈകിട്ട് ആറ് മണിക്ക് ആരംഭിക്കും.

അപ്പോൾ ഒന്നും വിട്ടുകളയേണ്ട, ഒക്ടോബർ 26,27 തിയതികളിൽ കാലത്ത് 11 മണിമുതൽ രാത്രി എക്സിബിഷൻ ഹാൾ അടയ്ക്കുംവരെ പരിപാടികളാണ്. അതിനിടയിൽ നിർമാണരംഗത്തും ഇന്റീരിയർ ഡെക്കറേഷൻ രംഗത്തും വിപണിയിൽ വന്ന എല്ലാ പുതുമകളും കാണുകയും ആസ്വദിക്കുകയും ചെയ്യാം. ഒക്ടോബർ 25ന് ആരംഭിക്കുന്ന വനിത വീട് എക്സിബിഷൻ 28 വരെയുണ്ട്.