Friday 14 December 2018 12:45 PM IST : By സ്വന്തം ലേഖകൻ

സ്വപ്നവീടിനു വേണ്ടതെല്ലാം ഒരു കുടക്കീഴിൽ; വനിത വീട് പ്രദർശനം നാളെ മുതൽ

exi

വീടു നിർമിക്കാൻ ആവശ്യമായതെല്ലാം ഒരു കുടക്കീഴിൽ നിരത്തി വനിത വീട് പ്ര‍ദർശനം സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്റർ ഹാളിൽ നാളെ തുടങ്ങും. പ്രമുഖ സാനിറ്ററിവെയർ ബ്രാൻഡായ സെറ ആണ് പ്രദർശനത്തിന്റെ മുഖ്യ പ്രായോജകർ. മുൻനിര കമ്പനികളുടെ അൻപതോളം സ്റ്റാളുകൾ പ്രദർശനത്തിനുണ്ടാകും. ഡിസംബര്‍ 18 വരെ പ്രദർശനം നടക്കും.

ചെലവു കുറഞ്ഞതും വളരെ വേഗം പിടിപ്പിക്കാവുന്നതുമായ റെഡിമെയ്ഡ് സ്റ്റീൽ വാതിലുകൾ, വിവിധതരം റൂഫിങ് മെറ്റീരിയലുകൾ, ഇംപോർട്ടഡ് ഫർണിച്ചർ, സോളർ ഉൽപന്നങ്ങൾ തുടങ്ങിയവ അടുത്തറിയാനും കുറഞ്ഞ വിലയിൽ‌ സ്വന്തമാക്കാനും അവസരമുണ്ടായിരിക്കും.

വീട് പണിയുന്നവർക്കും പണിയാൻ ആഗ്രഹിക്കുന്നവർക്കും ഫ്ലോറിങ് മെറ്റീരിയൽ, മോഡുലർ കിച്ചൻ, ലൈറ്റ്ഫിറ്റിങ്സ് എന്നിവയുടെ ഏറ്റവും പുതിയ മോഡലുകൾ പ്രദർശനത്തിൽ തിരഞ്ഞെടുക്കാം. വിദഗ്ധർ നയിക്കുന്ന സെമിനാറുകളും പ്രദർശനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

പൂർണമായും ശീതീകരിച്ച വേദിയിൽ സജ്ജമാക്കിയ പ്രദർശനത്തിന് പ്രവേശനം സൗജന്യമാണ്. കാർപാർക്കിങ് സൗകര്യം, ഫുഡ്കോർട് എന്നിവയും ഒരുക്കിയിട്ടുണ്ട്. ദിവസവും രാത്രി 8.30 വരെയാണ് പ്രദർശനം.

വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക: 9447621441

നാളെ വൈകുന്നേരം 5.30ന് ‘3000 ചതുരശ്ര അടിയിൽ താഴെ വീടുകളുടെ നിർമ്മാണം എന്ന വിഷയത്തിൽ ആർകിടെക്റ്റ് സിന്ധുനയിക്കുന്ന സെമിനാർ ഉണ്ടാകും