Friday 01 January 2021 12:45 PM IST : By സ്വന്തം ലേഖകൻ

നിര്‍മാണ രംഗത്തിന് അടിത്തറ പാകിയ 13 വർഷം; വായനക്കാരുടെ മനസ്സറിഞ്ഞ് ഒട്ടേറെ പുതുമകളുമായി വനിത വീട് ആനിവേഴ്സറി സ്പെഷൽ

vanitha-veedu-jan2021

നിർമാണ രംഗത്തെ ഏറ്റവും പുതിയ വിശേഷങ്ങൾ മലയാളിയെ ആദ്യം അറിയിക്കുന്ന വനിത വീട് മാസിക 13 വർഷം പൂർത്തിയാക്കുകയാണ്.  മലയാളിയുടെ സ്വപ്ന ഭവനത്തിന് നിറം പകർ‌ന്ന വനിത വീടിന്റെ 2021 ജനുവരി ലക്കം ആനിവേഴ്സറി സ്പെഷൽ‌ ആണ്. ഒട്ടേറെ പുതുമകളും കൂടുതൽ പേജുകളുമായാണ് പുതുവത്സര ലക്കം വായനാക്കാർക്ക് മുന്നിലെത്തുന്നത്. 

പ്രതിസന്ധികളുടെ പുതിയ കാലത്ത് വീടുകൾ ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും 2021 ലെ വീടുകളുടെ ഡിസൈനും, നിർമാണ, അലങ്കാര രംഗത്ത് കേരളത്തിലെ ഗ്രാമങ്ങളിൽ ഉൽപാദിപ്പിക്കുന്ന തദ്ദേശീയ ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്ന ‘മെയ്ക്ക് ഇന്‍ കേരള’യും ആനിവേഴ്സറി സ്പെഷലിന്റെ ഹൈലൈറ്റുകളാണ്. നർത്തകി മേതിൽ ദേവിക സ്വന്തം വീടിന്റെ ഇന്റീരിയർ ഒരുക്കിയത് എങ്ങിനെയന്നറിയാം. 

പുതിയ ഡിസൈനിൽ മൂന്ന്, നാല് ബെഡ്റൂം വീടുകളും പ്ലാനും, വീട് പുതുക്കാൻ ആലോചിക്കുന്നവർക്ക് സഹായകമായി ചെലവ് കുറച്ച് പുതുക്കി പണിത വീടുകൾ, ഇന്റീരിയർ ഗാർഡൻ ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ കാലത്തെ ഇന്റീരിയർ വിശേഷങ്ങളും വരുത്തേണ്ട മാറ്റങ്ങളും വിശദമായി നൽകിയിട്ടുണ്ട്. പുതിയ ലക്കം വീടിനെ സ്നേഹിക്കുന്നവർക്കായി വനിത വീടിന്റെ പുതുവത്സര സമ്മാനമാണ്. നിങ്ങളുടെ കോപ്പി ഇന്ന് തന്നെ ഉറപ്പാക്കൂ.. 

വരിക്കാരാവാൻ-  subscription@mmp.in, vanithaveedu@mmp.in മെയില്‍ ചെയ്യൂ... 8138001219 വാട്സപ് ചെയ്യൂ..

january-cover11
Tags:
  • Vanitha Veedu