Friday 08 November 2019 06:26 PM IST : By സ്വന്തം ലേഖകൻ

വീടു പണി തീരുമ്പോൾ കടത്തിൽ മുങ്ങില്ല: പോക്കറ്റ് കീറാതെ വീടു പണിയാനുള്ള ട്രിക്കുകൾ ഇവിടെയുണ്ട്

ve

കൃത്യമായ പ്ലാനിങ് ഉണ്ടെങ്കിൽ വീടു നിർമാണം മനസ്സിൽ ആഗ്രഹിച്ച പോലെയും ചെലവു നിയന്ത്രിച്ചും ചെയ്യാമെന്നാണ് വിദഗ്ധർ പറയുന്നത്. എക്സിബിഷനുകളിൽ ഫർണിച്ചറിനും കബോർഡുകൾക്കും നിർമാണസാമഗ്രികൾക്കുമെല്ലാം മികച്ച മാർജിൻ ലഭിക്കും. വീടു നിർമിക്കുന്നവർക്കും വീടുപണി സ്വപ്നം കാണുന്നവർക്കും ഇതു പ്രയോജനപ്പെടുത്താം. കോട്ടയത്തെ വനിതവീട് എക്സിബിഷൻ കളക്‌ടർ പി.കെ.സുധീർ ബാബു ഐഎഎസ് ഉദ്ഘാടനം ചെയ്തു. നാഗമ്പടം മൈതാനത്ത് നവംബർ 9 മുതൽ 12 വരെ നടക്കുന്ന വനിത വീട് എക്സിബിഷനിൽ പ്രമുഖ ബ്രാൻഡുകൾ എല്ലാമുണ്ട്. അവർ മികച്ച ഓഫറുകൾ നൽകുന്നുമുണ്ട്. പ്രമുഖ സാനിറ്ററി ബ്രാൻഡ് ആയ സെറയാണ് പ്രദർശനത്തിന്റെ പ്രായോജകർ.

നിർമാണരംഗത്തെ പുതിയ ട്രെൻഡും വിശേഷങ്ങളും അറിയുന്നതോടൊപ്പം വിദഗ്ധർ നയിക്കുന്ന ക്ലാസുകൾ ശ്രദ്ധിക്കാം. എക്സിബിഷൻ സെന്ററിലെ സെമിനാർ ഹാളിൽ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ വൈകിട്ട് നാല് മണി മുതലാണ് സെമിനാറുകൾ. പുതിയ ജീവിതരീതിക്കനുസരിച്ച് പഴയ വീട് മാറ്റിയെടുക്കുന്നതും ഇന്റീരിയർ ഡിസൈനിങ്ങും നിർമാണത്തിനു ടിഎംടി ബാർ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വീടുമായി ബന്ധപ്പെട്ട നിയമങ്ങളുമെല്ലാം സെമിനാറിന്റെ വിഷയങ്ങളാണ്. ടെററിയം നിർമാണവും ബോട്ടിൽ ക്രാഫ്ടുമെല്ലാം പഠിക്കാനുള്ള അവസരമൊരുക്കുന്ന വർക്‌ഷോപ്പുകളുമുണ്ട്.