Monday 03 May 2021 02:34 PM IST : By സ്വന്തം ലേഖകൻ

വെള്ളം പാഴാക്കാതെ പുതിയ വാഷ് ബേസിൻ, തിരഞ്ഞെടുക്കുമ്പോഴും പിടിപ്പിക്കുമ്പോഴും ശ്രദ്ധിക്കാൻ ഏറെയുണ്ട്

wash 1

വാഷ് ബേസിന്‍ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാൻ ഏറെയുണ്ട്. കുറച്ചു സ്ഥലവും കുറച്ചു പരിപാലനവും വേണ്ടി വരുന്നവ തെരഞ്ഞെടുക്കുന്നതാണ് പുതിയ ട്രെൻഡ്, വൃത്തിയാക്കാനുള്ള എളുപ്പത്തിനാണ് മുൻഗണന കൊടുക്കുന്നുണ്ട്. 

∙ വാഷ്‌ബേസിനിൽ സെൻസർ ടാപ്പ് ഉപയോഗിച്ചാൽ വെള്ളത്തിന്റെ ഉപയോഗം നിയന്ത്രിക്കാൻ സാധിക്കും. സെൻസർ ടാപ്പിന് ചെറിയ തോതിൽ വൈദ്യുതി വേണ്ടതിനാൽ വാഷ് ബേസിനടിയിൽ പ്ലഗ് പോയിന്റ് നൽകുന്നത് നല്ലതാണ്. അല്ലെങ്കിൽ സെൻസർ ടാപ്പ് എപ്പോഴും ബാറ്ററിയിൽ പ്രവർത്തിപ്പിക്കേണ്ടി വരും.

∙ ടേബിൾടോപ് വാഷ് ബേസിനുകളാണ് ഇപ്പോൾ ട്രെൻഡ്. ഭംഗിയുള്ള കൗണ്ടർടോപ് നൽകി അവിടെ ക്യൂരിയോസ് വച്ച് മനോഹരമാക്കാം എന്നതാണ് ഇതിന്റെ ഗുണം. മാത്രമല്ല, കൗണ്ടർടോപ്പിനു താഴെ സ്റ്റോറേജ് നൽകി ഹാൻഡ്‌വാഷും ടവലുകളും സൂക്ഷിക്കാം.

wash 3

∙ വാഷ് ബേസിനുകളിൽ പലപ്പോഴും ഹൈ ഫ്ലോ മികസ്റുകൾ ഉപയോഗിക്കുന്നതായി കാണാറുണ്ട്. ഉയർന്ന മർദത്തിൽ പ്രവർത്തിക്കുമ്പോൾ ഈ ഉപകരണങ്ങൾ ആവശ്യത്തിലധികം വെള്ളം പാഴാക്കികളയുന്നതായാണ് കാണപ്പെടുന്നത്. ഇവയിലും ഫ്ലോ റസ്ട്രിക്ടർ ഘടിപ്പിക്കാം.

∙ വെള്ളം വീണാലും കേടാകാത്ത മെറ്റീരിയൽ കൊണ്ടു വേണം കൗണ്ടർ വാഷ്ബേസിന്റെ വാതിൽ പണിയാൻ. വാഷ്ബേസിന്റെ പൈപ്പുകളിൽ ചോർച്ചയുണ്ടായാൽ കാബിന്റെ ഉള്ളിൽ വച്ചിരിക്കുന്ന സാധനങ്ങൾ നനയാത്ത വിധത്തിൽ പൈപ്പ് പോകാൻ ഒരു അറയുണ്ടാക്കിയാൽ നന്നായിരിക്കും.

wash 2

∙ സെറാമിക് ബേസിനുകൾ, സിൽവർ, ഗോൾഡ് എന്നിങ്ങനെ പല നിറത്തിലുള്ള ക്രോം പ്ലേറ്റഡ് ബേസിനുകൾ, മാർബിൾ, ഗ്രാനൈറ്റ് പോലെയുള്ള പ്രകൃതിദത്ത കല്ലുകൾ കൊണ്ടുള്ള സ്റ്റോൺ ബേസിനുകൾ, ഗ്ലാസ് ബേസിനുകൾ എന്നിവയാണുള്ളത്. പ്രകൃതിദത്ത കല്ലുകൾ കൊണ്ടുള്ള ബേസിനുകൾ ആന്റിക്, ക്ലാസിക് ശൈലിയിലുള്ള ബാത്റൂമുകളിലേക്ക് യോജിക്കും.

Tags:
  • Vanitha Veedu