Tuesday 10 December 2019 05:59 PM IST : By സുനിത നായർ

സെയ്റ ഷാൻ റഹ്മാൻ അഗസ്റ്റീന അജു വർഗീസിന്റെ കിഡ്സ് ബുട്ടീക്കിന്റെ ഡിസൈനർ ആയതിങ്ങനെ

zeira

സംഗീത സംവിധായകൻ ഷാൻ റഹ്മാൻ മാത്രമല്ല, ഭാര്യ സെയ്റയും കൈവയ്ക്കുന്നതെല്ലാം ഹിറ്റ് ആണ്. കൊച്ചി കാക്കനാടുള്ള പുതിയ ഫ്ലാറ്റിനായി സെയ്റ ഒരുക്കിയ ഇന്റീരിയർ എല്ലാവരുടെയും കയ്യടി നേടിക്കഴിഞ്ഞു.

ഇതാദ്യമായല്ല എല്ലാവരെയും ഞെട്ടിച്ച് സെയ്റ അഭിനന്ദനങ്ങൾ നേടുന്നത്. ഇതിനുമുൻപ് താമസിച്ചിരുന്ന ഫ്ലാറ്റും സെയ്റയുടെ ഭാവനയിൽ വിരിഞ്ഞതാണ്. അതുകണ്ട് ഇഷ്ടപ്പെട്ടാണ് നടൻ അജു വർഗീസിന്റെ ഭാര്യ അഗസ്റ്റീന തന്റെ പുതിയ കിഡ്സ് ബുട്ടീക്കിന്റെ ഇന്റീരിയർ സെയ്റയെ ഏൽപിച്ചത്. അതും പ്രേക്ഷക പുരസ്കാരം നേടി.

z3
z5

കിടുക്കൻ ഡൈനിങ്

ഡൈനിങ് ആണ് ഷാനിന്റെയും സെയ്റയുടെയും ഫ്ലാറ്റിലെ ഏറ്റവും വ്യത്യസ്തമായ ഇടം. ഊണുമേശയ്ക്കൊപ്പം ഇരിക്കാൻ എൽ ആകൃതിയിലുള്ള സോഫ! ചുമരിൽ നിറയെ കണ്ണാടികളും!! അങ്ങനെ ഒരു റസ്റ്ററന്റ് ഫീല്‍ ആണ് ഇവിടെ. ഊണിടത്തിനു കൂടുതൽ സ്പേസ് തോന്നാൻ ഈ കണ്ണാടികൾ സഹായിക്കുന്നു. ഇവിടെയിരുന്നാൽ ലിവിങ്ങിലെ ടിവി കാണാൻ സാധിക്കണമെന്ന ഡിമാൻഡേ ഷാനിനുണ്ടായിരുന്നുള്ളൂ. മൂന്നാം ക്ലാസുകാരൻ റയാനെ ടിവി കാണാത്ത രീതിയിലാണ് സെയ്റ ഇരുത്താറുള്ളത്. എന്നാൽ ഈയിടെയാണ് ഷാനും സെയ്റയും ഒരു സത്യം മനസ്സിലാക്കിയത്. ചുമരിലെ കണ്ണാടിയിലൂടെ റയാൻ ടിവി കാണുന്നുണ്ടെന്ന സത്യം.

z2

വളരെ റിലാക്സ്ഡ് ആയി ഇരുന്ന് സംസാരിച്ച് ഊണുകഴിക്കാൻ സോഫ സഹായിക്കും. എന്നാൽ അതിത്തിരി പാരയുമായിട്ടുണ്ടെന്ന് സെയ്റ. ‘‘ഷാനും സുഹൃത്തുക്കളും വർത്തമാനം പറഞ്ഞങ്ങനെ ഇരിക്കും. അവരെഴുന്നേറ്റിട്ട് പണി ഒതുക്കാമെന്നു വച്ചാൽ നടക്കില്ല.’’

z1
Tags:
  • Celebrity Homes
  • Design Talk