ചെറിയ പ്ലോട്ടിൽ വീട് വയ്ക്കുന്നവർക്കെല്ലാമുള്ള തലവേദന ; പഠിച്ച്, പ്ലാൻ ചെയ്തു തുടങ്ങിയാൽ പാർക്കിങ് സ്പേസ് ഉണ്ടാക്കാം Space-Saving Parking Solutions for Small Plots
ഒരു വീട്ടിൽ ചുരുങ്ങിയത് ഒരു കാറും ഒരു ബൈക്കും എന്ന രീതിയിലെങ്കിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലം വേണം എന്നതാണ് ഇപ്പോൾ കേരളത്തിലെ അവസ്ഥ. ഓട്ടമാറ്റിക് വാഹനങ്ങൾ വിപണി കയ്യേറിയതോടെ മിക്ക വീടുകളിലും രണ്ട് കാർ ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ എത്ര ചെറിയ സ്ഥലമാണെങ്കിലും ഒന്നോ രണ്ടോ കാർ പാർക്ക് ചെയ്യാനുള്ള

ഒരു വീട്ടിൽ ചുരുങ്ങിയത് ഒരു കാറും ഒരു ബൈക്കും എന്ന രീതിയിലെങ്കിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലം വേണം എന്നതാണ് ഇപ്പോൾ കേരളത്തിലെ അവസ്ഥ. ഓട്ടമാറ്റിക് വാഹനങ്ങൾ വിപണി കയ്യേറിയതോടെ മിക്ക വീടുകളിലും രണ്ട് കാർ ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ എത്ര ചെറിയ സ്ഥലമാണെങ്കിലും ഒന്നോ രണ്ടോ കാർ പാർക്ക് ചെയ്യാനുള്ള സൗകര്യം ഉൾപ്പെടുത്തി വേണം വീട് ഡിസൈൻ ചെയ്യാൻ. ഇപ്പോൾ കാർ ഇല്ലെങ്കിലും ഇക്കാര്യത്തിൽ മടി കാട്ടരുത്. പാർക്കിങ്ങിനുള്ള സ്ഥലം കണ്ടുപിടിക്കാൻ ഇഷ്ടംപോലെ വഴികളുണ്ട്.
ചെറിയ പ്ലോട്ടിലോ വീതി കുറഞ്ഞ പ്ലോട്ടിലോ ഒക്കെ വീടിനു മുന്നിൽത്തന്നെ കാർ പോർച്ച് വേണം എന്നു ശഠിച്ചാൽ ചിലപ്പോൾ മുൻവശത്തെ മുറികളിലേക്ക് ആവശ്യത്തിനു കാറ്റും വെളിച്ചവും കയറുന്നതിനു തടസ്സമാകാം. വീട്ടിലേക്കു പ്രവേശിക്കാൻ വിക്കറ്റ് ഗേറ്റ് കൊടുത്ത് വീടിനു പിറകിൽ കാർ പോർച്ച് നിർമിക്കുന്നത് ചെറിയ പ്ലോട്ടിൽ മാത്രമല്ല ആവശ്യത്തിനു സ്ഥലമുള്ളവരും പിൻതുടരുന്ന രീതിയാണ്. കാർ നാട്ടുകാർക്കു മുന്നിൽ പ്രദർശിപ്പിച്ച് ആളാവേണ്ട കാര്യമില്ല എന്നു ചുരുക്കം. ചെറിയ പ്ലോട്ടുകൾ വാങ്ങി വീടുവയ്ക്കുന്ന എല്ലാവരും കൂടി പൊതുവായി പാർക്കിങ്ങിനു വേണ്ടി പ്രത്യേകം പ്ലോട്ട് വാങ്ങുന്നതുൾപ്പെടെയായി കാര്യങ്ങൾ.
ഫ്ലക്സിബിൾ ആവണം
മുറ്റമായും കുട്ടികളുടെ കളിസ്ഥലമായും ഒക്കെ പ്രയോജനപ്പെടുത്താവുന്ന ‘ഫ്ലെക്സിബിൾ ഡിസൈൻ’ ആണ് പോർച്ചിന് ഏറ്റവും അഭികാമ്യം. തൂണുകൾ ആവശ്യമില്ലാത്ത ‘സെൽഫ് സപ്പോർട്ടഡ് ആർച്ച്’ രീതിയിൽ പോർച്ച് നിർമിക്കാം. വീടിന്റെ ചുമരിലോ മതിലിലോ പോർച്ചിന്റെ മേൽക്കൂരയുടെ ഫ്രെയിം ഉറപ്പിക്കുന്ന നിർമാണരീതിയാണിത്.
അകത്തേക്ക് തള്ളിത്തുറക്കുന്നതിന് പകരം സ്ലൈഡിങ് അല്ലെങ്കിൽ ഫോൾഡിങ് രീതിയിലുള്ള ഗേറ്റ് ആയിരിക്കും ചെറിയ സ്ഥലത്ത് ഉചിതം. വീടിനു മുൻവശത്ത് മതിൽ ഒട്ടും കൊടുക്കാതെ പൂർണമായി നിരക്കിനീക്കാവുന്ന ഗേറ്റ് നിർമിക്കുന്നതാണ് ചെറിയ പ്ലോട്ടുകളിലേക്കുള്ള മറ്റൊരു സാധ്യത. മതിൽ ഉണ്ടെങ്കിൽത്തന്നെ കാർ വളയ്ക്കുന്നതിനോ റേഡിലേക്ക് ഇറക്കുന്നതിനോ തടസ്സമാകാതെ വേണം മതിലിന്റെ കാലുകൾ നിർമിക്കാൻ.
നിരപ്പുവ്യത്യാസമുള്ള പ്ലോട്ട് ആണെങ്കിൽ ബേസ്മെന്റ് ഫ്ലോർ ഒരുക്കി അവിടെ പാർക്കിങ്ങിന് സ്ഥലം കണ്ടെത്താം. ഭാവിയിൽ വലിയ കാർ വാങ്ങാൻ സാധ്യതയുണ്ട് എന്നത് മനസ്സിൽ വച്ചുവേണം പോർച്ചിന്റെ വീതിയും ഉയരവും കണക്കാക്കാൻ.