പഴയ വീട് പൊളിച്ചില്ല, പകരം പുതിയ വീട്ടിലേക്ക് ഒരു പാലം പണിതു; ഭാവിയിൽ രണ്ട് വീടുകളാക്കി മാറ്റാം Modern Extension Meets Classic Charm
പഴയ വീട്ടിൽ സൗകര്യങ്ങൾ കുറവാണെന്നു തോന്നുമ്പോഴാണ് പുതുക്കിപ്പണിയലിനെക്കുറിച്ചു ചിന്തിക്കുന്നത്. എന്നാൽ പുതിയൊരു വീടുവച്ച് അത് പഴയതിനോടു കൂട്ടിച്ചേർത്ത് സൗകര്യം കൂട്ടുക എന്ന ബുദ്ധിയാണ് തിരുവനന്തപുരം വട്ടിയൂർക്കാവിലുള്ള സജി ചെയ്തത്. തിരുവനന്തപുരത്തുതന്നെയുള്ള ‘സ്ട്രിയ ആർക്കിടെക്ട്സി’ലെ ശ്രീകുമാറും
പഴയ വീട്ടിൽ സൗകര്യങ്ങൾ കുറവാണെന്നു തോന്നുമ്പോഴാണ് പുതുക്കിപ്പണിയലിനെക്കുറിച്ചു ചിന്തിക്കുന്നത്. എന്നാൽ പുതിയൊരു വീടുവച്ച് അത് പഴയതിനോടു കൂട്ടിച്ചേർത്ത് സൗകര്യം കൂട്ടുക എന്ന ബുദ്ധിയാണ് തിരുവനന്തപുരം വട്ടിയൂർക്കാവിലുള്ള സജി ചെയ്തത്. തിരുവനന്തപുരത്തുതന്നെയുള്ള ‘സ്ട്രിയ ആർക്കിടെക്ട്സി’ലെ ശ്രീകുമാറും
പഴയ വീട്ടിൽ സൗകര്യങ്ങൾ കുറവാണെന്നു തോന്നുമ്പോഴാണ് പുതുക്കിപ്പണിയലിനെക്കുറിച്ചു ചിന്തിക്കുന്നത്. എന്നാൽ പുതിയൊരു വീടുവച്ച് അത് പഴയതിനോടു കൂട്ടിച്ചേർത്ത് സൗകര്യം കൂട്ടുക എന്ന ബുദ്ധിയാണ് തിരുവനന്തപുരം വട്ടിയൂർക്കാവിലുള്ള സജി ചെയ്തത്. തിരുവനന്തപുരത്തുതന്നെയുള്ള ‘സ്ട്രിയ ആർക്കിടെക്ട്സി’ലെ ശ്രീകുമാറും
പഴയ വീട്ടിൽ സൗകര്യങ്ങൾ കുറവാണെന്നു തോന്നുമ്പോഴാണ് പുതുക്കിപ്പണിയലിനെക്കുറിച്ചു ചിന്തിക്കുന്നത്. എന്നാൽ പുതിയൊരു വീടുവച്ച് അത് പഴയതിനോടു കൂട്ടിച്ചേർത്ത് സൗകര്യം കൂട്ടുക എന്ന ബുദ്ധിയാണ് തിരുവനന്തപുരം വട്ടിയൂർക്കാവിലുള്ള സജി ചെയ്തത്. തിരുവനന്തപുരത്തുതന്നെയുള്ള ‘സ്ട്രിയ ആർക്കിടെക്ട്സി’ലെ ശ്രീകുമാറും അങ്കിതയും ചേർന്നാണ് വീടിന് ഇത്തരമൊരു മാറ്റം സാധ്യമാക്കിയത്.
സൗകര്യങ്ങൾ കൂട്ടി
ഒൻപത് സെന്റ് പ്ലോട്ടിലെ മൂന്നര സെന്റിലായിരുന്നു 20 വർഷത്തിലേറെ പഴക്കമുള്ള ഇരുനില വീട്. ഇന്റർലോക്ക് ഇഷ്ടിക ഉപയോഗിച്ച് ഹാബിറ്റാറ്റ് ടെക്നോളജീസ് ഗ്രൂപ്പ് നിർമിച്ച ആ വീട്ടിൽ കുട്ടികൾ മുതിർന്നപ്പോൾ ആവശ്യത്തിന് സൗകര്യങ്ങളില്ലാതായി. അമ്മ ഉൾപ്പെടെയുള്ള അഞ്ച് അംഗ കുടുംബത്തിന് മൂന്ന് കിടപ്പുമുറികളോടു കൂടിയ ആ വീട് പോരായിരുന്നു. അത് പരിഹരിക്കാനാണ് വീട്ടുകാർ ശ്രമിച്ചത്.
ഒന്നും ഒന്നും വലിയ ഒന്ന്
പ്ലോട്ടിൽ ആവശ്യത്തിനു സ്ഥലമുണ്ടായിരുന്നതുകൊണ്ട് മൂന്ന് മീറ്റർ അകലത്തിൽ രണ്ട് കിടപ്പുമുറികളോടു കൂടിയ പുതിയ ഒരു വീട് പണിതു. പഴയ വീടും പുതിയ വീടും ഒരു ഫോയർ കൊണ്ടു ചേർത്തുവച്ച് ഒന്നാക്കുക എന്ന പ്ലാൻ ആണ് ആർക്കിടെക്ട് ടീം ഇവിടെ പ്രാവർത്തികമാക്കിയത്. പഴയ വീടിന്റെ ഡൈനിങ് ഏരിയയുടെ ജനൽ എടുത്തുമാറ്റി, ഷേഡിന്റെ ലെവലിൽ മുറിച്ച് അങ്ങോട്ടാണ് ഫോയർ കൂട്ടിച്ചേർത്തത്.
ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, അടുക്കള, വർക്‌ഏരിയ, ബാത്റൂം അറ്റാച്ഡ് ആയ രണ്ട് കിടപ്പുമുറികൾ എന്നിവയെല്ലാം ഉൾപ്പെടെ 1660 ചതുരശ്രയടിയാണ് പുതുതായി പണിതത്. പഴയ വീടിനും ഏകദേശം അതേ വിസ്തൃതിതന്നെയുണ്ടായിരുന്നു. പുതുതായി നിർമിച്ച ഭാഗത്ത് ടെറസിൽ ഓപ്പൺ സിറ്റിങ് ഏരിയയേയുള്ളൂ.
മാറ്റമില്ലാതെ പഴയത്
ഇന്റർലോക്ക് ഇഷ്ടിക ഉപയോഗിച്ചു നിർമിച്ച പഴയ വീടിന്റെ അകത്തെ മുറികൾക്കൊന്നും മാറ്റം വരുത്തിയില്ല. ലിവിങ്, ഡൈനിങ്, അടുക്കള എല്ലാം നിലനിർത്തി. എന്നാൽ പുതിയതായി നിർമിച്ച ഭാഗം മോഡേൺ ശൈലിയിൽ വെളുത്ത പെയിന്റടിച്ചു നിർമിച്ചപ്പോൾ അതോടു ചേരുന്ന രീതിയിൽ പഴയ വീടിന്റെ മുഖവും മാറ്റിയെടുത്തു. ഇന്റർലോക്ക് ഇഷ്ടിക കൊണ്ടു നിർമിച്ച വീടായതിനാൽ പുറകുവശത്തെല്ലാം ഈർപ്പം പിടിച്ച് ഇഷ്ടികയ്ക്കു കേടുപാടു സംഭവിച്ചിരുന്നു. ഈ പ്രശ്നങ്ങൾ പരിഹരിച്ച് വാട്ടർപ്രൂഫ് ചെയ്ത് തേച്ച് പെയിന്റടിക്കുകയാണ് ചെയ്തത്.
കാറ്റും വെളിച്ചവും കൂടുതൽ
കൂടുതൽ സമയവും പുതിയ വീട്ടിലാണ് സജിയും കുടുംബവും ചെലവഴിക്കുന്നത്. പുതുതായി നിർമിച്ച മുറികൾ കൂടുതൽ വിശാലവും വായുസഞ്ചാരമുള്ളതുമാണെന്നാണ് വീട്ടുകാരുടെ അഭിപ്രായം. എങ്കിലും പഴയ അടുക്കളയിൽ പാചകം നടക്കാറുണ്ട്. അമ്മ ഉപയോഗിക്കുന്നത് പഴയ വീട്ടിലെ കിടപ്പുമുറിതന്നെയാണ്. പഴയ വീട്ടിലെ മുകളിലെ കിടപ്പുമുറികൾ മക്കൾ നാട്ടിലെത്തുമ്പോഴേ ഉപയോഗിക്കുന്നുള്ളൂ.
പുതിയ ഇടത്തിന് മോഡേൺ ലുക്ക്
ഇഷ്ടികയാണ് പുതിയ ഏരിയയിൽ ഭിത്തികളുടെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. പഴയ വീടിന്റെ ജനലിനും വാതിലിനുമെല്ലാം തടിയാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ പുതിയ ഭാഗത്ത് തടി കൂടാതെ, യുപിവിസിയും കാണാം. ഇന്റീരിയർ ഡിസൈനിങ്ങിൽ പ്ലൈവുഡ് ഉപയോഗിച്ചിരിക്കുന്നു. പ്ലൈവുഡും തടിയും കൊണ്ടാണ് കിച്ചൺ കബോർഡിന്റെയും വാഡ്രോബുകളുടെയുമെല്ലാം നിർമാണം.
പച്ചയുടെ ഭംഗി
വെള്ളയും പൗഡർ ഗ്രീനിന്റെയും ഷേഡുകളാണ് അകത്തളത്തിൽ ഉപയോഗിച്ചത്. തടിയുടെ നിറവും ഇതോടു ചേരും. ഡൈനിങ്ങിലും വാഷ്ഏരിയയിലും മൊറോക്കൻ ടൈലിന്റെ ഭംഗിയും കാണാം. രണ്ട് വീടുകളെയും കൂട്ടിച്ചേർക്കുന്ന ഫോയറിൽ ധാരാളം ചെടികൾ വച്ച് ഇന്റീരിയർ ഊഷ്മളമാക്കി. പുതിയതായി നിർമിച്ച ഏരിയയിൽ ഗോവണിയുടെ താഴെ കോർട്‌യാർഡ് കൊടുത്തത് ഇന്റീരിയർ കൂടുതൽ വിശാലമായും പച്ചപ്പോടുകൂടിയും ഇരിക്കാൻ സഹായിച്ചു.
ഭാവിയിൽ ആവശ്യമെങ്കിൽ രണ്ട് വീടുകളായിത്തന്നെ ഉപയോഗിക്കാം എന്നതാണ് ഇത്തരത്തിൽ ഡിസൈൻ ചെയ്തതിന്റെ ഗുണം.
Plot:9.5 cent
Area: 3200 sqft
Owner: വി.എസ്. സജി & നീമ
Location: വട്ടിയൂർക്കാവ്, തിരുവനന്തപുരം
Design: STRIA Architects, തിരുവനന്തപുരം
Email: striaarchitects@gmail.com