ഭീമാകാരനായ സർപ്പം ശിലയായി മാറിയെന്ന് തോന്നിപ്പിക്കുന്ന പാറക്കെട്ടാണ് തായ്‌ലൻഡിലെ നാക കേവ്സ്.
സർപ്പത്തിന്റെ ശൽക്കം പോലെ വിണ്ടുകീറിയതാണ് ഇവിടത്തെ പാറക്കെട്ടുകളുടെ പ്രതലം.
മേൽമണ്ണ് മാറിപ്പോയ സ്ഥലങ്ങളിൽ സർപ്പത്തിന്റെ മുകളിലൂടെ നടക്കുന്നത് പോലെ തോന്നും.
ശപിക്കപ്പെട്ട നാഗദേവൻ ശിലയായി മാറി ഇവിടെ കുടിയിരിക്കുന്നു എന്നാണ് തായ്‌ലൻഡിലെ വിശ്വാസം.