തഡോബ സന്ദർശിക്കുന്നവർ കടുവയെ കണ്ടുവെന്നല്ല പറയാറുള്ളത്. മായ, താര, മാധുരി, സോന എന്നീ പേരുകളിൽ അറിയപ്പെടുന്നത് തഡോബയിലെ കടുവകളാണ്.
കടുവകളുടെ ജീവിതം പഠിക്കാൻ മികച്ച സ്ഥലം തഡോബയാണ്. കടുവ കുടുംബത്തെ ‘ഫാമിലി ട്രീ’ എന്നാണ് അവർ വിവരിക്കുന്നത്.
ഇണചേരാനെത്തുന്ന ആൺ കടുവകളുടെ ആക്രമത്തിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താനുള്ള പ്രത്യേക കഴിവുണ്ട് മായയ്ക്ക്. രംതംപൂരിലെ " മച്ചലി " കഴിഞ്ഞാൽ ഇന്ത്യൻ കടുവകളിൽ ‘മോഡൽ മാതാ’വാണ് മായ.