സോഫ്റ്റ്‌വെയർ എൻജിനീയർ വയസ്സ് : 23 സ്വദേശം: പാലക്കാട് ‘‘നൃത്തം, അഭിനയം, മോഡലിങ്... ഈ ട്രിയോളിയിലാണ് എന്റെ സന്തോഷങ്ങളും സ്വപ്നങ്ങളും. ജീവിതത്തെ ആത്മവിശ്വാസത്തോടെയും ലക്ഷ്യബോധത്തോടെയും സമീപിക്കണമെന്നതാണ് എന്റെ കാഴ്ചപ്പാട്. വീട്ടുവീഴ്ചകൾക്കൊരുങ്ങാതെ, നമ്മൾ നമ്മളായി തുടരുക’’
സംരംഭക വയസ്സ് : 23 സ്വദേശം : എറണാകുളം ‘‘കേൾക്കപ്പെടുന്ന ശബ്ദത്തിനു മാറ്റം സൃഷ്ടിക്കാൻ കഴിയുമെന്ന വിശ്വാസമാണ് ‘സെറ്റ് ദി സ്റ്റേജ്’ എന്ന പ്ലാറ്റ്ഫോം തുടങ്ങാനുള്ള പ്രചോദനം. ഇതിലൂടെ നിരവധി യുവതികളെ ആത്മവിശ്വാസത്തിന്റെ ഉറച്ച ശബ്ദമാകാൻ പ്രേരിപ്പിക്കാനായി. മോഡലിങ്ങിലും ഞാൻ സജീവമാണ്.’’
കെമിസ്ട്രി ബിരുദ വിദ്യാർഥി വയസ്സ് : 19 സ്വദേശം : എറണാകുളം ‘‘കരാട്ടെ അധ്യാപിക കൂടിയായ ഞാൻ, 2022ൽ ജപ്പാനിൽ നടന്ന വേൾഡ് ഒകിനാവൻ കരാട്ടെ ചാംപ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മെഡൽ നേടിയിട്ടുണ്ട്. കൂടാതെ പ്രഫഷനൽ ഡബിങ് ആർട്ടിസ്റ്റും അവതാരകയും പ്രചോദനാത്മക പ്രാസംഗികയുമാണ്. ക്ലാസിക്കൽ നൃത്തവും സംഗീതവും പരിശീലിക്കുന്നുണ്ട്.’’
ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷനുമായി സഹകരിക്കുന്നു വയസ്സ് : 24 സ്വദേശം : എറണാകുളം ‘‘ഏഴു വയസ്സിലാണ് ആദ്യ കുട്ടി പേജന്റ് കിരീടം. പ്രഫഷനൽ മോഡലിങ് രംഗത്ത് എത്തിയിട്ട് ആറു വർഷമായി. ഭരതനാട്യം, കന്റംപ്രറി ഹിപ്–ഹോപ്, ചിത്രരചന, സാൻഡ് ആർട് ആനിമേഷൻ, റിവേഴ്സ് സ്പെല്ലിങ്... ഇഷ്ടങ്ങൾ നീണ്ടുകിടക്കുന്നു. അഭിനേത്രിയാകുക എന്നതാണു സ്വപ്നം.’’
സോഫ്റ്റ്‌വെയർ എൻജിനീയർ വയസ്സ് : 22 സ്വദേശം : തിരുവനന്തപുരം ‘‘മോഡലും നർത്തകിയും ചിത്രകാരിയും അവതാരകയുമാണ്. ഹൈപ്പർ റിയലിസ്റ്റിക് ചിത്രങ്ങൾ വരയ്ക്കുന്നതും ബൈക്ക് അഡ്വഞ്ചേഴ്സുമാണ് ത്രില്ലിങ് ഇഷ്ടങ്ങൾ. സ്പോർട്സിലുമുണ്ടു സ്വപ്നങ്ങൾ.’’
ഓഡിറ്റർ വയസ്സ് : 23 സ്വദേശം : തൃശ്ശൂർ ‘‘ഭരതനാട്യം, മോഹിനിയാട്ടം, കഥകളി എന്നിവയിൽ 16 വർഷത്തെ പരിശീലനം നേടിയ പെർമോഫറാണ്. അഭിനേത്രിയാകുക എന്നതു വലിയ സ്വപ്നമാണ്. സൗന്ദര്യത്തിന്റെ പ്രതീകമാകുക എന്നതിനേക്കാൾ വെല്ലുവിളികളെ കീഴടക്കി മുന്നേറുന്ന കരുത്തിന്റെ പ്രതീകമായി നിലകൊള്ളണം എന്നതാണ് ലക്ഷ്യം.’’