വിവാഹമോചന വാര്‍ത്ത പങ്കുവച്ച് ബാഡ്മിന്റണ്‍ താരം സൈന നേഹ്‌വാള്‍

2ram6hqtt6l5qh48f7eo4gev4a 1049jlo9nr5eaa8t8od53t2s3e-list 6dn3eligjk1chg3t8liu437q-list

സോഷ്യല്‍ മീഡിയയിലൂടെയാണ് സൈന വേര്‍പിരിയല്‍ കുറിപ്പ് പങ്കുവച്ചത്.

Image Credit: Google Images

‘സമാധാനത്തിനും സൗഖ്യത്തിനും വേണ്ടി വേര്‍പിരിയുന്നു’, സൈന ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

‘ഏറെ ആലോചനയ്ക്കു ശേഷമാണ് ഭര്‍ത്താവ് പരുപ്പള്ളി കശ്യപ്പുമായി വേര്‍പിരിയാന്‍ തീരുമാനിച്ചത്. ’

‘അദ്ദേഹവുമായിട്ടുള്ള ഓര്‍മ്മകള്‍ക്ക് ഏറെ നന്ദിയുണ്ട്. മികച്ച കാര്യങ്ങള്‍ പ്രതീക്ഷിച്ച് മുന്നോട്ട് പോകുകയാണ്.’

2018 ലാണ് സൈനയും പരുപ്പള്ളി കശ്യപും വിവാഹിതരായത്. 2014 ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവാണ് കശ്യപ്.

സൈനയുടെ ഭാഗത്തുനിന്നും വേര്‍പിരിയല്‍ സ്ഥിരീകരണം വന്നെങ്കിലും കശ്യപ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

കര്‍ണം മല്ലേശ്വരിക്കു ശേഷം ഇന്ത്യയ്ക്ക് ഒളിമ്പിക് മെഡല്‍ നേടിത്തന്ന വനിത കൂടിയാണ് സൈന.

2015 ല്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് റാങ്കിങ്ങില്‍ നമ്പര്‍ വണ്‍ ആയ ആദ്യ ഇന്ത്യന്‍ വനിതയും സൈനയാണ്.