Friday 17 February 2017 12:07 PM IST : By സ്വന്തം ലേഖകൻ

ഉത്രം നക്ഷത്രക്കാർ ഭാഗ്യമുള്ളവർ...

uthram

ഏതു ജോലി ഏറ്റെടുത്താലും അത് ആത്മാർത്ഥതയോടെയും, നല്ല രീതിയിലും ചെയ്തു തീർക്കുന്നവരായിരിക്കും ഉത്രം നക്ഷത്രക്കാർ. സുഖലോലുപതയോടു കൂടിയ ജീവിതം നയിക്കുന്നവരായിരിക്കും ഇവർ, പല കാര്യങ്ങളിലും ഭാഗ്യവാൻമാരായിരിക്കും. മതവിശ്വാസികളായിരിക്കും, സാമൂഹിക ജീവിതത്തിൽ പേരും പെരുമയും ഇഷ്ടപ്പെടുന്നവരാണിവർ. ഇവർ ക്ഷിപ്രകോപികളും, ശുദ്ധഹൃദയരുമാണ്. ഇവർക്ക് ആവശ്യാനുസൃതമായ ക്ഷമയോ സഹനശക്തിയോ ഇല്ലാത്തവരാണ്. ഒരിക്കൽ ദേഷ്യം വന്നാൽ ഇവരെ തണുപ്പിക്കാൻ വളരെ പ്രയാസമായിരിക്കും. എന്നാൽ തെറ്റ് മനസ്സിലാക്കുമ്പോള്‍ കാലം തന്നെ വൈകിപ്പോകും.

സ്വന്തം തെറ്റ് സമ്മതിക്കാത്തവരാണിവർ. ചെയ്തത് തെറ്റാണ് എന്ന് മനസ്സിലായാൽ പോലും ഇവർ ചെയ്തത് തെറ്റെന്ന് സമ്മതിക്കാൻ ഇവർക്ക് പ്രയാസമായിരിക്കും. സ്വതന്ത്ര ചിന്താഗതിക്കാരാണിവർ. ശരിയായ രീതിയിൽ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ കഴിവുള്ളവ രാണിവർ. ചതി ഇഷ്ടപ്പെടാത്തവരും ചതിക്കാത്തവരുമാണിവർ. തൊഴിലിൽ തിളങ്ങുന്നവരാണിവർ, ഒപ്പം സമൂഹത്തിനിടയിലും. സ്വന്തം ബന്ധുക്കളേക്കാൾ മറ്റുളളവരോട് ആത്മാർത്ഥത കാണിക്കുന്നവരാണിവർ.

ഒരിക്കൽ എടുക്കുന്ന തീരുമാനത്തെ മറ്റുളളവർക്ക് മാറ്റിയെടുക്കാൻ ബുദ്ധിമുട്ടാണ്. കഠിനാദ്ധ്വാനത്തിലൂടെ ഉയർച്ചയിലെത്തും. ടീച്ചർ, എഴുത്തുകാരൻ, ഗവേഷകൻ എന്നിവയിൽ ഷൈൻ ചെയ്യും. ട്യൂഷൻ എടുത്തും മറ്റും കൂടുതൽ പണം സമ്പാദിക്കുന്നവരാണിവർ. ഏകദേശം 32 വയസ്സുവരെ വളരെയധികം വിഷമതകൾ‌ സഹിക്കേണ്ടിവരും. അതിനു ശേഷം 5,6 വർഷം കുറച്ച് ലാഭങ്ങൾ പ്രതീക്ഷിക്കാം. ഏകദേശം 38 നു ശേഷം സന്തോഷകരമായ ജീവിതം പ്രതീക്ഷിക്കാം. ഏകദേശം 65 വയസ്സിനകം വരെ ഭാഗ്യവും സമ്പത്തും കൂടെ നില്ക്കും. സ്വന്തം അദ്ധ്വാനത്തിലൂടെ ഉണ്ടാക്കുന്ന സമ്പത്തേ കാണൂ. പരസ്യത്തിലും ബിസിനസ്സിലും ലാഭം കൊയ്യും. കുടുംബജീവിതം ഏറ്റക്കുറച്ചിലിലായിരിക്കും. വാഗ്ദാനം നൽകി കാലുമാറുന്നവരായിരിക്കും. മറ്റുളളവരുടെ സമ്പത്തും കഴിവും സ്വന്തം കാര്യത്തിനായി ദുരുപയോഗം ചെയ്യുന്നവരായിരിക്കും. എല്ലാവരെയും വാക്ചാതുര്യത്തിൽ കുടുക്കും. എല്ലാവരോടും സ്നേഹമായി പെരുമാറുമെങ്കിലും ആരെയും അതിരു കവിഞ്ഞ് വിശ്വസിക്കുകയോ തുറന്ന് ഇടപഴകുകയോ ചെയ്യുകയില്ല. ഇവർക്ക് എതിരായി പ്രവർത്തിക്കുന്നവരെ ഇവർ തകർക്കുകയും ചെയ്യും. ലൗകികാസക്തി കൂടിയവരായിരിക്കും. ഇത് ഇവരെ പലപ്പോഴും അപകടത്തിൽ ചാടിക്കാറുണ്ട്. അനാവശ്യ കൂട്ടുകെട്ടിൽ അകപ്പെടുന്നവരാണിവർ. സഹോദരാനുകൂല്യം കുറഞ്ഞിരിക്കും, സഹോദരങ്ങളോട് വഴക്കും വാക്കേറ്റവും നടത്തുന്നവരാണിവർ.

നാലാം ഭാവപതി വ്യാഴനായതിനാൽ കൃഷിയിൽ നിന്നും വിദ്യാഭ്യാസത്തിൽ നിന്നും, ഗൃഹത്തിൽ നിന്നും ധനം ലഭിച്ചുകൊണ്ടിരിക്കും. പലർക്കും ഇവർ വിദ്യ അഭ്യസിച്ചു കൊടുക്കും. ഇതു കാരണം വിശേഷ അറിവിലൂടെ ഇവർ ‍‍ഡിപ്പാർ‌ട്ടുമെന്റില്‍ അഡ്വൈസർമാരും, സമൂഹത്തിലെ ആചാര്യന്മാരും, നേതാക്കന്മാരും ആകാറുണ്ട്. രണ്ടാം പാദക്കാർ മാംസാഹാരം ഇഷ്ടപ്പെടും, ക്ഷോഭിക്കുന്നവർ പെട്ടെന്ന് ക്ഷോഭിച്ച് വീണ്ടു വിചാരമില്ലാതെ പ്രവർത്തിക്കുന്ന വരുമായിരിക്കും. ശാസ്ത്രരംഗത്തും. വക്കീൽ പണിയിലും ഇവർ‌ സമർത്ഥരായിരിക്കും. ഇവരുടെ കുടുംബജീവിതത്തിൽ ഭാര്യയും അമ്മയുമായി എപ്പോഴും വഴക്കടിക്കും. സ്ത്രീ സന്താനം കൂടിയിരിക്കും. സുഖഭോഗങ്ങളിൽ അതീവ തല്പരനായിരിക്കും. പകരം വീട്ടുന്നതിൽ കേമന്മാരായിരിക്കും. സംഗീത പ്രിയനും, ഒന്നിൽ കൂടുതൽ ഭാര്യയുള്ളവനുമായിരിക്കും. (ജാത കത്തിലെ ഗ്രഹനില കൂടി പരിശോധിക്കേണ്ടതാണ്) കൂർമ്മ ബുദ്ധി, ആഴത്തിൽ ചിന്തിക്കുന്നവനും, രഹസ്യങ്ങൾ അറിയാൻ താല്പര്യം കാണിക്കുന്നവനുമായിരിക്കും. അവസാനകാലം ചിലർക്ക് വിദേശത്തു താമ സ്സിക്കേണ്ടതായി വരും. ദീനാനുകമ്പയും ആശ്രിതവാത്സല്യവും കൂടിയിരിക്കും.

ഉത്രം നക്ഷത്രക്കാരായ സ്ത്രീകൾ


സ്ത്രീകളെ സംബന്ധിച്ചിടത്തോളം ശത്രുക്കളെ ജയിക്കുന്നവരും സുന്ദരിയും നല്ല സന്താനങ്ങളുള്ളവളുമായിരിക്കും. നയശീലരും, വ്യവഹാര പ്രിയരും ശാസ്ത്ര താല്പര്യമുളളവരും മറ്റുള്ളവരോട് ഇഷ്ടം തോന്നുന്ന രീതിയിൽ സംസാരിക്കുന്നവളും സൽകർമ്മം ചെയ്ത് പുണ്യം നേടുന്നവളും കൃതജ്ഞതയുളളവളുമായിരിക്കും. ഇവർ ശാന്തരായിരിക്കും. സമാധാനകാംക്ഷികളായ ഇവർ നല്ല വാക്കുകൾ ഇഷ്ടപ്പെടുന്നു. കഴിവതും ആരോടും ശത്രുത പുലർത്താൻ ഇഷ്ടപ്പെടാത്തവരായിരിക്കും. എന്നാൽ പിണങ്ങിയാൽ ഇണങ്ങാത്തവരായിരിക്കും. ഭർത്താവിൽ നിന്നും സന്താനങ്ങളിൽ നിന്നും ഇവർക്ക് ഭാഗ്യാനുഭവങ്ങളും ലഭിക്കും. ഇവർ മനശ്ചാഞ്ചല്യമില്ലാത്തവളും ധനികയും സമർത്ഥയും വീട്ടുകാര്യങ്ങളിൽ സാമർത്ഥ്യമുളളവളും എന്നാൽ വ്യാഴനും കുജനും അനിഷ്ടത്തായാൽ‌ ധാരാളം ക്ലേശങ്ങൾ അനുഭവിക്കേണ്ടതായും വരും. സുഖലോലുപയായിരിക്കും. വീട്ടു കാര്യത്തിൽ കൗശലശാലികളായിരിക്കും. അയൽവാസികളുമായി നല്ല രീതിയില്‍ പെരു മാറേണ്ടതാണ് അല്ലേൽ പ്രശ്നങ്ങൾ ഉണ്ടായി വഴക്കിടേണ്ടതായ് വരും നല്ല ടാക്റ്റ്ഫുൾ ആയി പെരുമാറേണ്ടതാണ്.

വിദ്യാഭ്യാസം– ഗണിതശാസ്ത്രം, സയൻസ് എന്നിവയിൽ കേമരായിരിക്കും. ടീച്ചർ, ലെക്ചർ, അഡ്മിനിസ്ട്രേഷൻ എന്നിവയിൽ ശോഭിക്കും. പ്രൊഫസർ, ഹോസ്പിറ്റൽ ജോലി എന്നിവയും നന്നായിരിക്കും.

തൊഴിൽ– സർക്കാർ ജോലിയാണുത്തമം, ചികിത്സാവിഭാഗത്തിലും, പ്രതിരോധത്തിലോ തുറമുഖം, നേവി, വ്യവസായം, വ്യാപാരം, ഷെയർ ബിസിനസ്സ്, ആശുപത്രിയിൽ ഗൈനക്, ഹൃദയ ചികിത്സാവിഭാഗം എന്നിവയിൽ കൂടുതൽ സാധ്യത. സ്വയം തൊഴിൽ രംഗം, ഹോട്ടൽ മാനേജ്മെന്റ്, മനഃശാസ്ത്രം, പഞ്ച ലോഹ നിർമ്മാണം. വന മേഖല, ധാതു ലവണ നിർമ്മാണ മേഖല, കൊത്തു പണികൾ, ടിന്നിലടച്ച ഭക്ഷണ നിർമ്മാണം, രഹസ്യാന്വേഷണ വിഭാഗം, കണ്ണാടി വ്യാപാരം, ശുചീകരണ വസ്ത്രനിർമ്മാണ മേഖല കന്നുകാലി പരിപാലനം, വാഹന വ്യാപാരം, കാലിത്തീറ്റ ഫാക്ടറി, സർക്കാർ കോൺട്രാക്റ്റ് ജോലി, ഇറച്ചിക്കച്ചവടം.

ആരോഗ്യം– മുതുകു വേദന, തലവേദന, ബോധക്ഷയം, രക്തക്കുറവ് രക്തസമ്മർദ്ദം, രക്തം കട്ട പിടിക്കൽ എന്നിവ. ചെറുകുടൽ, ലിവർ എന്നിവയെ ബാധിക്കുന്ന രോഗം. ഉദര രോഗം, നീര് എന്നിവയ്ക്ക് സാധ്യത

വിവാഹത്തിനനുയോജ്യ നക്ഷത്രം

രോഹിണി– 6, മകയിരം–7, തിരുവാതിര–8, പുണർതം–5 1/2, പൂയം–6, ആയില്യം–6, ചോതി–5, ഉത്രാടം–6, ഉതൃട്ടാതി–8, രേവതി–7

പ്രതികൂലം– ചിത്തിര, വിശാഖം, കേട്ട, പൂരുരുട്ടാതി, അവിട്ടം, അശ്വതി, ഭരണി

ഭാഗ്യദിനം– ഞായർ, തിങ്കൾ

ദിവസങ്ങൾ– 1, 10, 19, 28

അനുകൂല നിറം– ചുവപ്പ്, കാവി

ഒഴിവാക്കേണ്ടത്– കറുപ്പ്, നീല (ഒറ്റക്കളർ ഏതും)

ശുഭകർമ്മ നിറം– തിരുവോണം, ഉതൃട്ടാതി, രോഹിണി, മകയിരം, പുണർതം

ഗുണകരമാസം– ചിങ്ങം 25 നു ശേഷം, കന്നി, വൃശ്ചികം, കുംഭം, മിഥുനം, കർക്കിടകം.

നിർഭാഗ്യ മാസങ്ങൾ– തുലാം, മേടം, ചിങ്ങം 25 വരെയും.

ഭാഗ്യ ദേവത– ആദിത്യൻ, ശിവൻ

നിർഭാഗ്യകരമായ ദിനം– വെളളി, ശനി, ചൊവ്വ

നിർഭാഗ്യ തീയതി– 4,22,13

ജീവിത വിജയത്തിന് ആദിത്യനെയും, ഹനുമാനെയും പ്രാർത്ഥിക്കുക. 3 നേരം നെയ് വിളക്ക് കത്തിക്കുക, വീട്ടിൽ 2 പ്രാവശ്യം മാസത്തിൽ കടുംപായസം നടത്തണം, ഉണക്ക മുന്തിരിയും കൽക്കണ്ടവും വിളക്കിനു മുന്നിൽ വച്ചു പ്രാർത്ഥിക്കുക.

ലേഖനം തയ്യാറാക്കിയത്

Aruvikkara Sreekandan Nair
KRRA – 24, Neyyasseri Puthen Veedu
Kothalam Road, Kannimel Fort
Trivandrum -695023
Phone Number- 9497009188