Thursday 18 January 2018 03:01 PM IST : By സ്വന്തം ലേഖകൻ

മൂക്കില്‍ വളയമിട്ട് രജിഷ വിജയന്റെ ബൊഹീമിയന്‍ മേക്കോവര്‍; ചിത്രങ്ങള്‍ കാണാം

rejisha_vijayan1

ഒറ്റ സിനിമയിലെ അഭിനയം കൊണ്ടുതന്നെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രജിഷ വിജയൻ. എലിസബത്ത് എന്ന ‘എലി’യായി അനുരാഗ കരിക്കിന്‍ വെള്ളത്തിലെത്തിയ രജിഷയ്ക്ക് ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ സംസ്ഥാനസര്‍ക്കാരിന്റെ ഏറ്റവും മികച്ചനടിക്കുള്ള അവാര്‍ഡും നേടാനായി  ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത  ചിത്ത്തിൽ ആസിഫ് അലിയുടെ നായികയായിരുന്നു രജിഷ.

rejisha_vijayan2

രജിഷ വിജയന്റെ ഏറ്റവും പുതിയ മേക്കോവര്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ വൈറലാകുകയാണ്. പേഴ്സണല്‍ സ്റ്റൈലിസ്റ്റും ഫാഷന്‍ കൊറിയോഗ്രാഫറുമൊക്കെയായ പയസ് ജോണ്‍ ആണ് രജിഷയുടെ മേക്കോവര്‍ ചിത്രങ്ങള്‍ക്കു പിന്നില്‍. ആദംപള്ളില്‍ എന്ന പേജില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

rejisha3



ആസിഫ് അലി നായകനായ അനുരാഗ കരിക്കിന്‍ വെളളത്തിലെ എലി സ്വഭാവികമായ അഭിനയത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയാണ്.

rejisha4

സിനിമാക്കാരനില്‍ വിനീത് ശ്രീനിവാസന്റെ നായികയായും രജിഷ എത്തി.



കോഴിക്കോട്ട് കാരിയായ രജിഷ ടെലിവിഷന്‍ ചാനലുകളില്‍ അവതാരകയായിട്ടാണ് സിനിമയിലേക്ക് എത്തുന്നത്.  
 

ചിത്രങ്ങള്‍ക്കു കടപ്പാട്: പയസ് ജോണ്‍ ആദംപള്ളില്‍ ഇന്‍സ്റ്റാഗ്രാം