Monday 19 February 2018 04:05 PM IST : By സ്വന്തം ലേഖകൻ

പാചകപ്പുരയിൽ പൊറോട്ടയടിച്ച് നടി നിമിഷ സജയൻ; വിഡിയോ വൈറൽ

nimisha-porotta

'തൊണ്ടി മുതലും ദൃക്‌സാക്ഷി'യും എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് നിമിഷ സജയന്‍. മുംബൈയില്‍ ജനിച്ചു വളര്‍ന്ന നിമിഷ തനിനാടൻ മലയാളി പെൺകുട്ടിയെയാണ് സിനിമകളിൽ തിളങ്ങിയത്. അടുത്തുവന്ന 'ഈട'യിലും നിമിഷയുടെ വേഷം ശ്രദ്ധേയമായി.

കഴിഞ്ഞ ദിവസം നിമിഷ സജയൻ പൊറോട്ടയടിക്കുന്ന വിഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഒരു ഹോട്ടലിന്റെ പാചകപ്പുരയില്‍ മറ്റ് പാചകക്കാര്‍ക്കൊപ്പമാണ് നിമിഷ പൊറോട്ടയടിക്കുന്നത്. മുൻപ് സെറ്റിൽ ദോശ ചുട്ട് നടി അനുശ്രീ താരമായിരുന്നു. മധുപാൽ സംവിധാനം ചെയ്യുന്ന 'ഒരു കുപ്രസിദ്ധ പയ്യൻ' ആണ് നിമിഷയുടെ പുതിയ ചിത്രം. വിഡിയോ കാണാം;