Friday 19 January 2018 05:26 PM IST : By സ്വന്തം ലേഖകൻ

ഞങ്ങള്‍ രണ്ടല്ല, മൂന്ന്! വിവാഹവാര്‍ഷികത്തില്‍ മകളുടെ മനോഹരമായ ചിത്രം പങ്കുവച്ച് അസിന്‍

asin1

രണ്ടാം വിവാഹ വാര്‍ഷികമാഘോഷിക്കുകയാണ് മലയാളിയായ ബോളിവുഡ്  താരം അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും. അടുത്തിടെ അമ്മയായ  അസിന്‍ തന്റെ വിവാഹ വാര്‍ഷികദിനമായ ഇന്ന്  മകളുടെ മനോഹരമായ ചിത്രം പങ്കുവച്ചിരിക്കുകയാണ്. എന്നാല്‍ വജ്രമോതിരമിട്ട കുഞ്ഞിന്റെ കാല്‍പാദം മാത്രമാണ് നടി പുറത്തുവിട്ടത്. കുഞ്ഞിന്റെ മുഖം കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശയായിരുന്നെങ്കിലും എല്ലാവരും ഈ ക്യൂട്ട് ഫാമിലിക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

മൈക്രോമാക്‌സ് ഉടമ രാഹുല്‍ ശര്‍മ്മയ്ക്കും അസിനും കഴിഞ്ഞ ഒക്ടോബറിലായിരുന്നു പെണ്‍കുഞ്ഞ് ജനിച്ചത്. അമ്മയായ വിവരം ഇന്‍സ്റ്റഗ്രാമിലൂടെ അസിന്‍ തന്നെയായിരുന്നു വെളിപ്പെടുത്തിയത്.

2016 ജനുവരി 19നായിരുന്നു ഇരുവരുടെയും വിവാഹം. തങ്ങളുടെ ജീവിതത്തിലേക്ക് മാലാഖ പോലൊരു പെണ്‍കുഞ്ഞ് എത്തിയിരിക്കുന്നു എന്ന സന്തോഷവാര്‍ത്ത അസിന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.