Wednesday 17 January 2018 04:21 PM IST : By സ്വന്തം ലേഖകൻ

വാപ്പിച്ചിയുടെ ആണ്‍കുട്ടി! തെറ്റായ ചിത്രം പോസ്റ്റ് ചെയ്ത ആരാധകന് ഡിക്യുവിന്റെ മറുപടി

dq_tweet

വാപ്പിച്ചിയോളം പെരുത്തിഷ്ടമാണ് സൂപ്പര്‍താരപുത്രനായ  ദുല്‍ഖറിനോടും. ആദ്യ ചിത്രത്തില്‍ മുതല്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഡിക്യുവിനെ മികച്ച അഭിനേതാവായും പ്രേക്ഷകര്‍ അംഗീകരിച്ചു കഴിഞ്ഞു. അവര്‍ മമ്മൂക്കയെ പോലെ കുഞ്ഞിക്ക  എന്നു ഡിക്യുവിനെ വിളിച്ചു. മലയാളത്തിന്റെ സ്വന്തം മമ്മൂക്ക മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരം ദുല്‍ഖറുമായി ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് എല്ലാ സിനിമാ പ്രേമികളും.

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമ്പോഴും വലിയ സ്വീകരണം ആണ് ലഭിക്കുക.  മമ്മൂട്ടി ഒരു കുട്ടിയെയും എടുത്ത് നിൽക്കുന്ന പഴയ ചിത്രം ഒരു ആരാധകൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. വാപ്പച്ചിയുടെ മോന്‍ ദുൽക്കർ എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവച്ചത്. ഇത് മറ്റ് ആരാധകരെല്ലാം ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ ഇത് താനല്ല എന്നു പറഞ്ഞ് ദുല്‍ഖര്‍ തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്.



എങ്കില്‍ പിന്നെ മമ്മൂക്കയുടെ സഹോദര പുത്രനും നടനുമായ മഖ്ബൂല്‍ ആയിരിക്കുമോ എന്നതാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.