Thursday 27 December 2018 10:17 AM IST : By സ്വന്തം ലേഖകൻ

മാസ്റ്റർ അശ്വിനെ ഓർമയില്ലേ? ‘പ്രിയ’ത്തിലെ ആ കൊച്ചു കുട്ടി ഇപ്പോൾ

aswin

‘മിന്നാമിന്നി ഇത്തിരി പൊന്നേ മിന്നണതെല്ലാം പൊന്നല്ല’ എന്ന് പാടി മലയാളസിനിമയിലെ ഇഷ്ടബാലതാരമായി മാറിയ മൂന്നു കുട്ടികളാണ് ബേബി മഞ്ചിമയും മാസ്റ്റർ അരുണും മാസ്റ്റർ അശ്വിനും. പ്രിയം എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ അഭിനയിച്ച ഈ മൂന്നു ബാലതാരങ്ങളിൽ മഞ്ചിമയും അരുണും സിനിമയിലേക്ക് മടങ്ങിവന്നു. മഞ്ചിമ തെന്നിന്ത്യൻ താരസുന്ദരിയായി. പക്ഷെ മാസ്റ്റർ അശ്വിൻ ആ പഴയ സിനിമകളിലൂടെ മാത്രം പ്രേക്ഷകരിൽ നിന്നു. മഞ്ചിമയ്ക്കും അരുണിനും ഒപ്പം മാസ്റ്റർ അശ്വിനെയും തിരഞ്ഞവർ ഇതാ ഈ ചിത്രം കാണൂ. അശ്വിൻ തമ്പി എന്ന ഈ ചിത്രത്തിലെ കല്യാണചെക്കനാണ് മാസ്റ്റർ അശ്വിൻ.

aswin22

2000 ത്തിൽ പ്രദർശനത്തിനെത്തിയ പ്രിയം സിനിമയിൽ മാത്രമല്ല 1999 ലിറങ്ങിയ ഗോഡ്മാൻ എന്ന ചിത്രത്തിലും അശ്വിൻ ഉണ്ടായിരുന്നു. മധുരനൊമ്പരക്കാറ്റ്, അച്ഛനെയാണെനിക്കിഷ്ടം എന്ന ചിത്രങ്ങളിലും അശ്വിൻ കഴിവ് തെളിയിച്ചു.

aswin2