Thursday 20 December 2018 02:43 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞുമകൾക്ക് സമ്മാനമായി മിനികൂപ്പർ; ഡാഡി കൂൾ നിവിൻ പോളി ത്രില്ലിലാണ്

nivin_pauly

രണ്ടാമത് കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിലാണ് നിവിൻപോളി. കഴിഞ്ഞ 25ാം തീയതി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് മകൾ ജനിച്ച വിവരം താരം ആരാധകരെ അറിയിച്ചത്. ഒരു പിങ്ക് ബലൂണിൽ ‘ഇറ്റ്സ് എ ഗേൾ’ എന്നെഴുതിയ ചിത്രമായിരുന്നു അത്. ഇതാ ഇപ്പോൾ ‘തന്റെ കുഞ്ഞ് മകൾക്ക്’ എന്ന പേരിൽ പുത്തൻ മിനി കൂപ്പറുമായി നിൽക്കുന്ന ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം. കറുത്ത നിറമുള്ള മിനി കൂപ്പർ എസാണ് തന്റെ കുഞ്ഞ് രാജകുമാരിക്ക് സമ്മാനമായി നിവിൻ പോളി നൽകിയിരിക്കുന്നത്.

മിനിയുടെ വിഖ്യാത മോഡൽ കൂപ്പറിന്റെ മൂന്ന് ഡോർ വകഭേദമാണ് ഏകദേശം 35 ലക്ഷത്തോളം വിലമതിക്കുന്ന കൂപ്പർ എസ്. ഔഡി എ6 സ്വന്തമായുള്ള നിവിൻ പോളി കഴിഞ്ഞ വർഷം ഹോണ്ടയുടെ മോട്ടോ ക്രോസ് ബൈക്ക് സിആർഎഫ് 450 എക്സും സ്വന്തമാക്കിയിരുന്നു. നിവിനും റിന്നയ്ക്കും ഇത് സന്തോഷത്തിന്റെ നിമിഷങ്ങളാണ്. മൂത്ത മകൻ ദാവീദിന് അഞ്ച് വയസായി. 2010 ഓഗസ്റ്റ് 28 നായിരുന്നു നിവിനും റിന്നയും വിവാഹിതരായത്.