Thursday 03 January 2019 02:58 PM IST : By സ്വന്തം ലേഖകൻ

ഹോളിവുഡിൽ പ്രിയങ്കയ്ക്കൊപ്പം നയന്‍താര; ചിത്രം വൈറല്‍

priyanka-nayanss

തെന്നിന്ത്യന്‍ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ബോളിവുഡ് സൂപ്പർതാരം പ്രിയങ്ക ചോപ്രയും ഒരുമിച്ചുള്ള ചിത്രം  വൈറലാകുന്നു. നയൻ‌താര യുവ സംവിധായകനും അടുത്ത സുഹൃത്തുമായ വിഘ്നേഷ് ശിവന്റെ പിറന്നാളാഘോഷിക്കാനാണ് അമേരിക്കയിൽ എത്തിയത്. നയൻസിന്റെ ഹോളിവുഡ് സന്ദർശനത്തിനിടെ പകർത്തിയതാണ് ഈ ചിത്രം.

പ്രിയങ്ക ചോപ്ര ഹോളിവുഡിൽ സാന്നിധ്യമുറപ്പിച്ച നടിയാണ്. അഭിനയത്തിൽ മാത്രമല്ല സാമൂഹിക പ്രവർത്തനങ്ങളിലും പങ്കാളിയാണ് പ്രിയങ്ക ചോപ്ര. യൂണിസെഫിന്റെ നിരവധി പ്രോഗ്രാമുകളിൽ പ്രിയങ്കയുടെ സജീവ സാന്നിധ്യമുണ്ടാവാറുണ്ട്.