Monday 19 February 2018 10:43 AM IST : By സ്വന്തം ലേഖകൻ

ഇടവേളയ്ക്ക് ശേഷം സെറീന ടെന്നീസ് കോർട്ടിൽ, അമ്മയെക്കാൾ തിളങ്ങി കുഞ്ഞു ഒളിംപിയ; ചിത്രങ്ങൾ വൈറൽ

olympia

ഒരു ഇടവേളയ്ക്കു ശേഷം ടെന്നീസ്കോർട്ടിലേക്ക് മടങ്ങി സൂപ്പർതാരം സെറീന വില്യംസ്. എന്നാൽ ഇത്തവണ സെറീനയല്ല കാണികളെ ആകർഷിച്ചത്. അമ്മയുടെ കളി കണ്ടുകൊണ്ട് ഗാലറിയിൽ ഇരിക്കുന്ന കുഞ്ഞു മകളാണ് കാണികളുടെ മനം കവർന്നത്. സഹോദരി വീനസ് വില്യംസിനൊപ്പം സെറീന കോർട്ടിൽ കളിച്ചു മുന്നേറുമ്പോൾ ഗാലറിയിലിരുന്ന് പിതാവിന്റെ ഡ്യൂട്ടി നിറവേറ്റുകയായിരുന്നു അലക്സീസ് ഒഹാനിയൻ.

olympia2

അച്ഛന്റെ മടിയിൽ ശാന്തമായിരുന്ന് അമ്മയുടെ പ്രകടനം കാണുന്ന കുഞ്ഞു ഒളിംപിയയുടെ ചിത്രങ്ങൾ വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു. വാരാന്ത്യം അമ്മ ജോലിചെയ്യുമ്പോൾ അച്ഛൻ കുഞ്ഞിനെ നോക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് അലക്സിസ് ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചത്. അലക്സിസിനെ നിരവധിപേർ അഭിനന്ദിക്കുകയും ഇതാണ് ന്യൂജനറേഷൻ പേരന്റിങ് എന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

olympia22