Thursday 20 December 2018 02:42 PM IST : By സ്വന്തം ലേഖകൻ

ഞങ്ങൾ മലയാളികൾക്ക് പൊറോട്ടയും ബീഫ് റോസ്റ്റും വെറും ഭക്ഷണം മാത്രല്ല! ടൊവിനോ പറയും കാര്യം

aju-godha1

കേന്ദ്രസർക്കാരിന്റെ കശാപ്പ് നിരോധന ഉത്തരവിനെതിരെ കേരളത്തിലെ ബീഫ് പ്രേമികൾ സടകുടഞ്ഞെഴുന്നേൽക്കുമ്പോൾ കിടിലനൊരു ബീഫ് രംഗവുമായി എത്തിയിരിക്കുകയാണ് ‘ഗോദ’ ടീം. ചിത്രത്തിൽ ബീഫിനെക്കുറിച്ച് പറയുന്ന ‘സ്വാദിഷ്ടമായ’ ഒരു രംഗമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ സുഹൃത്ത് മലയാളികൾ എന്തിനാണ് പൊറോട്ടയോടും ബീഫിനോടും ഇത്ര അടുപ്പം കാണിക്കുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് ടൊവിനോയുടെ വിശദീകരണം.

ഞങ്ങൾ മലയാളികൾക്ക് പൊറോട്ടയും ബീഫ് റോസ്റ്റും വെറും ഭക്ഷണം മാത്രല്ല എന്നു പറഞ്ഞു തുടങ്ങുന്ന ടൊവിനോ ബീഫ് എങ്ങനെ ഉണ്ടാക്കണമെന്നും എങ്ങനെ തിന്നണമെന്നും സ്വാദിഷ്ടമായി വിവരിക്കുന്ന വീഡിയോയാണ് ഗോദ ടീം പുറത്തുവിട്ടത്. രസകരമായി ചിത്രീകരിച്ചിരിക്കുന്ന രംഗം ഇതിനകം നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. വി ലൗവ് ബീഫ് എന്ന അടിക്കുറിപ്പോടെയാണ് അജു വര്‍ഗീസ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. മാല പാർവതി അടക്കമുള്ളവരും ഗോദ രംഗമാണ് പ്രതിഷേധിക്കാൻ തെരഞ്ഞെടുത്തത്. പ്രിയപ്പെട്ട ബീഫിന് ആദരാഞ്ജലി അർപ്പിച്ചാണ് വിഡിയോ അവസാനിക്കുന്നത്.