Tuesday 15 January 2019 02:14 PM IST : By സ്വന്തം ലേഖകൻ

മഞ്ഞ തലപ്പാവ് അണിഞ്ഞ ഈ സുന്ദരിക്കുട്ടി ആരാണെന്ന് പറയാമോ?

cutepie01

മഞ്ഞ സിഖ് തലപ്പാവ് വച്ച് കുസൃതിച്ചിരിയുമായി നിൽക്കുന്ന ഒരു സുന്ദരിക്കുട്ടിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്നത്. ആദ്യ കാഴ്ചയിൽ ആൺകുട്ടിയാണെന്ന് തോന്നുമെങ്കിലും, ഈ കുസൃതി കുരുന്ന് മറ്റാരുമല്ല ബോളിവുഡിന്റെ ക്യൂട്ട് സുന്ദരി ആലിയ ഭട്ടാണ്.

പ്രശസ്ത സംവിധായകൻ മഹേഷ് ഭട്ടിന്റെയും നടി സോണി രസ്ദാന്റെയും മകളാണ് ആലിയ ഭട്ട്. 1999 ൽ ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച ആലിയ 2012 ൽ ഇറങ്ങിയ കരൺജോഹർ ചിത്രം ’സ്റ്റുഡന്റ് ഓഫ് ദ ഇയറി’ലൂടെയാണ് ആദ്യമായി നായികയാവുന്നത്. ആദ്യ ചിത്രത്തിലെ അഭിനയത്തിന് ആലിയയ്ക്ക് ഫിലിം ഫെയറിന്റെ മികച്ച പുതുമുഖ നടിക്കുള്ള പുരസ്കാരവും ലഭിച്ചു. അഭിനയത്തിനു പുറമേ നല്ലൊരു പാട്ടുകാരി കൂടിയാണ് ആലിയ. ആറോളം സിനിമാ ഗാനങ്ങളും താരം ആലപിച്ചിട്ടുണ്ട്.

1.

cutepie02

2.

cutepie04

3.

cutepie06

4.

cutepie05

5.

cutepie03