Monday 25 February 2019 04:51 PM IST : By സ്വന്തം ലേഖകൻ

മകന്റെ മുന്നിൽ അച്ഛന്റെ ’കരിഞ്ഞുപോയ നൊസ്റ്റാൾജിയ’; വൈറലായ ഫെയ്സ്ബുക് പോസ്റ്റ്

jayasurya3

മകന് നൊസ്റ്റാൾജിയ പകർന്നുനൽകാൻ കശുവണ്ടി ചുട്ടു കൊടുത്ത ജയസൂര്യയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. തങ്ങളുടെ ഭൂതകാലത്തെക്കുറിച്ച് മക്കളോട് പറ‍ഞ്ഞ് അവരെ ബോറടിപ്പിക്കുന്ന ഓരോ അച്ഛനും അമ്മയ്‌ക്കും ഡെഡിക്കേറ്റ് ചെയ്യുന്നതാണ് ജയസൂര്യയുടെ ഫെയ്‌സ്ബുക് പോസ്റ്റ്.

ജയസൂര്യയുടെ ഫെയ്സ്ബുക് പോസ്റ്റ് വായിക്കാം;

കരിഞ്ഞുപോയ നൊസ്റ്റാൾജിയ...

മക്കൾക്കും നൊസ്റ്റാൾജിയ കിട്ടട്ടേന്ന് കരുതി പറമ്പിൽ ഇരുന്ന് കരിയില കൂട്ടി ഞാൻ അവർക്ക് കശുവണ്ടി ചുട്ടു കൊടുത്തു ...

കഴിഞ്ഞപ്പോ അഭിമാനത്തിന്റെ ടോൺ-ൽ ഞാൻ ചോദിച്ചു....എങ്ങനെ ഉണ്ട് ആദി

പൊളിയല്ലെ .....?

ഗതികേടിന് ടോണിൽ അവനും ....

കൊ ...ഴപ്പ ....ല്ലാ....ച്ചാ.....

എന്നാ ഒരെണ്ണം കൂടി തരട്ടെ...

ഓ....വേണ്ടച്ചാ...എന്ന് പറഞ്ഞ് അവൻ അപ്പോ തന്നെ കൂടെ ഉള്ള പിള്ളേരെയും കൊണ്ട് അപ്പുറത്തേക്ക് ഓടി.

ബാക്ക് ഗ്രൗണ്ടിൽ എനിക്ക് കേൾക്കാം

"ടാ...ps 5 next ഇയർ വരും അത് വൻ പൊളിയാണ്"

എന്റെ കൈയിലിരുന്ന് നൊസ്റ്റാൾജിയ കരിഞ്ഞു....

അടുത്ത കളിയാക്കൽ ഏറ്റു വാങ്ങാൻ ഞാൻ അകത്തേക്ക് പോയി സരിതക്ക്കും ,അനിയത്തിക്ക്കും കൊടുത്തു....

കഴിച്ച ഉടനെ അവൾ പറഞ്ഞു.

:എന്തൊരു ടേസ്റ്റ് ആണ് ജയാ.....അച്ഛനേം..തറവാടൊക്കെ ഓർമ്മ വരണൂ...

തീവണ്ടിക്ക്‌ തലവെച്ചു മരിക്കാൻ പോയ എന്റെ നൊസ്റാൾജിയ പെട്ടന്ന് തന്നെ എന്റെ അടുത്തേക്ക് തിരിച്ച് വന്നു..എന്നിട്ട് എന്നോട് പറഞ്ഞു,കണ്ടോടാ...

ഇനിയെങ്കിലും മനസ്സിലാക്ക് ...നിങ്ങളുടെ കാലത്തിന്റെ നൊസ്റാൾജിയ അത് നിങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണ്‌....അത് വേറെ തലമുറയിലേക്ക് അടിച്ചേല്പിക്കാൻ നോക്കിയാൽ അത് എന്നെ കൊല്ലുന്നതിന് തുല്യമായിരിക്കും.

ആ തിരിച്ചറിവിനു മുന്നിൽ ഞാൻ തല ഉയർത്തി നിന്നു.

NB: ഇവനെക്കെ വലുതാകുമ്പോ ഇവൻറെ മക്കളോട് പറയാൻ പോകുന്നത്...

നിനക്കറിയോ...എന്റെ പത്താമത്തെ വയസ്സില്...എന്റെ അച്ഛന്റെ അടുത്ത്‌ ps:4 ന്റെ പുതിയ വേർഷൻ മേടിച്ചു തരാൻ പറഞ്ഞിട്ട് തരില്ലാന്ന് പറഞ്ഞപ്പോ,

ഞാനൊക്കെ ഒരു രാത്രി AC ഇടാതെ.. എന്തിന് പാലിൽ bournvitta ഇടാതെ വരെ ,ഒരു ദിവസം മുഴുവനും ഞാൻ ജീവിച്ചിട്ടുണ്ട് അറിയോ നിനക്ക്...