Saturday 30 March 2019 05:04 PM IST : By സ്വന്തം ലേഖകൻ

മുകേഷിന്റെ മകനും നായകനാകുന്നു! ‘കല്യാണം’ ഈ മാസം 16ന്

shravan2

മോഹൻലാലിന്റെ മകനും പ്രിയദർശന്റെ മകൾക്കു പിന്നാലെ നടൻ മുകേഷിന്റെയും സരിതയുടെയും മൂത്ത മകനും സിനിയിലേക്ക്. റാസല്‍ ഖൈമയില്‍ ഡോക്ടറായി ജോലി ചെയ്യുന്ന ശ്രാവൺ ആണ് മലയാളത്തിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നത്. കല്യാണം’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ ഈ മാസം 16ന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ വച്ച് നടക്കും. ചിത്രത്തിന്റെ പൂജ വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥി എത്തും.

ബിജു മേനോൻ നായകനാക്കി ’സാള്‍ട്ട് മാംഗോട്രീ’ എന്ന ചിത്രം സംവിധാനം ചെയ്ത രാജേഷ് നായരാണ് ഈ ചിത്രവും സംവിധാനം ചെയുന്നത്. പുതുമുഖമായ വര്‍ഷയാണ് ചിത്രത്തില്‍ നായിക കഥാപാത്രം കൈകാര്യം ചെയുന്നത്. മുകേഷും മകനോടൊപ്പം ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഈ മാസം 19 ന് ചിത്രീകരണം ആരംഭിക്കും.

shravan3