Thursday 11 April 2019 03:19 PM IST : By സ്വന്തം ലേഖകൻ

'ഞാനും നിങ്ങളിൽ ഒരാളാണ്..'; വ്യത്യസ്തമായ കാസ്റ്റിങ് കോളുമായി നിവിൻ പോളി (വിഡിയോ)

nivin-casting

സിനിമയിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ടുള്ള കാസ്റ്റിങ് കോൾ ഫെയ്‌സ്ബുക്കിലൂടെയാണ് സംവിധായകരും നടീ-നടന്മാരും പുറത്തുവിടാറുള്ളത്. സാധാരണഗതിയിൽ അതൊരു പോസ്റ്റർ ആയിരിക്കും. എന്നാൽ വളരെ വ്യത്യസ്തമായ ഒരു കാസ്റ്റിങ് കോളുമായി എത്തിയിരിക്കുകയാണ് നടൻ നിവിൻ പോളി. വിഡിയോയിലൂടെയാണ് നിവിൻ അഭിനേതാക്കളെ ക്ഷണിച്ചിരിക്കുന്നത്. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ’പതിനെട്ടാം പടി’ എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടിയുളളതാണ് വിഡിയോ.

"ഞാനും നിങ്ങളിൽ ഒരാളാണ്. സ്വപ്നങ്ങളുളള അത് സത്യമാകാൻ എപ്പോഴും ശ്രമിക്കുന്ന ഒരാൾ. ഈ വലിയ ലോകത്ത് എന്റെ ശബ്ദം നിങ്ങൾ തിരിച്ചറിയുന്നുണ്ടെങ്കിൽ അതിനു കാരണം സിനിമയാണ്." നിവിൻ വിഡിയോയിൽ പറയുന്നു. 17നും 22നും ഇടയിൽ പ്രായമുളള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് അവസരം. അഭിനയിക്കാൻ താൽപര്യമുളളവർ അവരുടെ പെർഫോമൻസിന്റെ വിഡിയോ 9946258887 എന്ന നമ്പരിലേക്ക് അയക്കണം. വിഡിയോ കാണാം;