Tuesday 07 May 2019 11:03 AM IST : By സ്വന്തം ലേഖകൻ

നിങ്ങൾക്കറിയാമോ? ’കാറ്റി’ലൂടെ ശ്രദ്ധേയനായ ഈ നടൻ രാജൻ പി ദേവിന്റെ മകനാണ്!

unni-rajan-p-dev

വില്ലനായും സഹനടനായും ഒടുവിൽ കൊമേഡിയനായും തിളങ്ങിയ നടനാണ് രാജൻ പി ദേവ്. ഈ അനശ്വര നടന്റെ പേര് കാത്തുസൂക്ഷിക്കാൻ മറ്റൊരു നടനെത്തി. ഉണ്ണി രാജൻ പി ദേവാണ് അച്ഛന്റെ പാത പിന്തുടർന്ന് കൊണ്ട് അഭിനയലോകത്ത് ചുവടുറപ്പിച്ചിരിക്കുന്നത്.

unni-p-dev1

’ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രത്തിൽ ബാസ്റ്റിൻ എന്ന കഥാപാത്രമായാണ് ഉണ്ണി ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്. ’രക്ഷാധികാരി ബൈജു’വിൽ കിടിലൻ പ്രകടനം കാഴ്ചവച്ചു. ഇപ്പോൾ പദ്മരാജന്റെ മകൻ അനന്തപത്മനാഭൻ തിരക്കഥയെഴുതിയ ’കാറ്റി’ൽ അച്ഛന് തുല്യമായ പ്രകടനം നടത്തിയിരിക്കുകയാണ് താരം.

unni-p-dev2

ഉണ്ണിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ’കാറ്റി’ൽ. ആസിഫ് അലി, മുരളി ഗോപി എന്നിവർക്കൊപ്പം അഭിനയ പ്രാധാന്യമുള്ള വേഷത്തിലാണ് ഉണ്ണി ചിത്രത്തിലെത്തുന്നത്.