Thursday 28 February 2019 05:55 PM IST : By സ്വന്തം ലേഖകൻ

അങ്കമാലി ഡയറീസിലെ ‘അപ്പാനി രവി’ വിവാഹിതനായി; ചിത്രങ്ങൾ കാണാം

appani6

അങ്കമാലി ഡയറീസിൽ ‘അപ്പാനി രവി’യായി തകർത്തഭിനയിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ ശരത് കുമാർ വിവാഹിതനായി. രേഷ്മയാണ് വധു. ’ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളില്‍ ഒന്നാണിന്ന്.. കൂട്ടിനായി രേഷ്മയെയും ജീവിതത്തിലേയ്ക്ക് കൂട്ടിയ ദിവസം. എല്ലാവരുടെയും അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും ഉണ്ടാവുമെന്ന പ്രതീക്ഷയില്‍ പുതിയ ജീവിതത്തിലേയ്ക്ക് കടക്കട്ടെ’- ശരത് കുമാർ തന്റെ ഫെയ്സ്ബുക് പേജിൽ കുറിച്ചു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ’അങ്കമാലി ഡയറീസി’ലെ മികച്ച വില്ലൻ കഥാപാത്രമായിരുന്നു ’അപ്പാനി രവി’. ചെറിയ ശരീരവുമായെത്തിയ വില്ലൻ പ്രേക്ഷകർക്ക് അദ്‌ഭുതമായി. നായകനൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമായി ’അപ്പാനി രവി’ തിളങ്ങി.  ജിജോ ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പോക്കിരി സൈമണി’ൽ അഭിനയിക്കുകയാണ് ശരത് കുമാർ ഇപ്പോൾ. വിവാഹചിത്രങ്ങൾ കാണാം;

appani3
appani4
appani2