Friday 05 April 2019 10:51 AM IST : By സ്വന്തം ലേഖകൻ

തമിഴിലെ ‘മഹേഷേട്ടന്റെ ’സിനിമ കണ്ട് സ്വന്തം ഭാര്യ പോലും തീയറ്ററിൽ നിന്ന് ഇറങ്ങിപ്പോയി

udhayanidhi-1

തന്റെ സിനിമ കണ്ടു ഭാര്യ പകുതിക്ക് വച്ച് എഴുന്നേറ്റു പോയെന്നും, പിന്നീട്  ദേഷ്യപ്പെട്ടെന്നും വെളിപ്പെടുത്തി നടനും നിര്‍മാതാവുമായ ഉദയനിധി സ്റ്റാലിന്‍. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. സംവിധായികയായ കൃതികയാണ് ഉദയനിധി സ്റ്റാലിന്റെ ഭാര്യ. സാധാരണ തന്റെ സിനിമകളുടെ കഥ കേള്‍ക്കാന്‍ കൃതിക ഇരിക്കാറുണ്ടെങ്കിലും, സ്വന്തം സിനിമകളുടെ തിരക്കിലായതിനാൽ ചിലപ്പോൾ അത് സാധിക്കാറില്ലെന്നും ഉദയനിധി പറയുന്നു.

കഥ കേള്‍ക്കുമെങ്കിലും ഭാര്യ തന്റെ സിനിമകളില്‍ ഇടപെടാറില്ലെന്ന് താരം പറയുന്നു. പക്ഷെ സിനിമ കണ്ടാല്‍ അഭിപ്രായങ്ങള്‍ പരസ്പരം പങ്കുവയ്ക്കുമെന്നും ഉദയനിധി വെളിപ്പെടുത്തി. "എന്റെ ചില സിനിമകള്‍ കണ്ടിട്ട് ഭാര്യ പകുതിക്ക് വച്ച് എഴുന്നേറ്റ് പോയിട്ടുണ്ട്. ഏതാണ് ആ സിനിമയെന്ന് പ്രേക്ഷകര്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. എന്തിനാണ് ഇത്തരം സിനിമകൾ ചെയ്തതെന്ന് ചോദിച്ചു കൃതിക വഴക്ക് പറഞ്ഞിട്ടുണ്ട്." ഉദയനിധി പറയുന്നു.

കരുണാനിധിയുടെ പേരക്കുട്ടിയും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് സ്റ്റാലിന്റെ മകനുമാണ് ഉദയനിധി. അച്ഛനും അമ്മയും തന്റെ എല്ലാ സിനിമകളും കാണുമെന്നും അഭിപ്രായം പറയുമെന്നും നടന്‍ പറയുന്നു. പ്രിയദർശന്റെ സംവിധാനത്തിൽ ’മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിന്റെ റീമേക്കിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.