Thursday 14 February 2019 05:18 PM IST : By സ്വന്തം ലേഖകൻ

സംവിധാനം, അഭിനയം, എഡിറ്റിങ്; അദ്വൈത് ജയസൂര്യ, പ്രകാശനം ആദിയുടെ ‘ഹീറോ’ ദുൽഖർസൽമാൻ

adhi

ജയസൂര്യയുടെ മകൻ ആദി എന്ന അദ്വൈത് ജയസൂര്യയും സിനിമാ രംഗത്തേക്ക്. ഗുഡ് ഡേ എന്ന ഷോർട്ട്ഫിലിമിലൂടെയാണ് അദ്വൈത് എന്ന പത്തുവയസുകാരൻ ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. മൂന്ന് കുട്ടികൾ ചെയ്യുന്ന നന്മയാണ് ഗുഡ് ഡേയുടെ പ്രമേയം. ചിത്രത്തിൽ അഭിനയിച്ചതോടൊപ്പം സംവിധാനവും എഡിറ്റിങ്ങും ആദി തന്നെയാണ് ചെയ്തിരിക്കുന്നത്. ഈ പത്തുവയസുകാരന്റെ പ്രൊഫഷണൽ മികവ് സ്ക്രീനിൽ തെളിയുമ്പോൾ ആരും പറഞ്ഞുപോകും, ‘‘ജയസൂര്യ മാത്രമല്ല അച്ഛന്റെ മകനും പുലി തന്നെ’’യെന്ന്.

സ്വയം പരിചയപ്പെടുത്തിയുളള അദ്വൈതിന്റെ വാചകങ്ങളിലൂടെയാണ് ഷോർട്ട് ഫിലിം തുടങ്ങുന്നത്. പ്രയാഗാണ് ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നത്. അദ്വൈത് ജയസൂര്യ, അർജുൻ മനോജ്, മിഹിർ മാധവ്, ജാഫർ, അനന്തു, സജീവ് എന്നിവരാണ് ഗുഡ് ഡേയിലെ അഭിനേതാക്കൾ. ഷോർട്ട് ഫിലിമിന്റെ നിർമാതാക്കൾ ജയസൂര്യയും ഭാര്യയും മകളുമാണ്. ഗുഡ് ഡേ ലോഞ്ച് ചെയ്തത് ദുൽഖർ സൽമാനാണ്. ജയസൂര്യയുടെ മകന് ദുൽഖറിനോടുളള ആരാധന പല വേദികളും ജയസൂര്യ പങ്കുവച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെ ഷോ ഷോർട്ട് ഫിലിം ദുൽഖർ തന്നെ ലോഞ്ച് ചെയ്‌താ മതിയെന്നത് അദ്വൈതിന്റെ നിർബന്ധമായിരുന്നുവെന്ന് ജയസൂര്യ ഫെയ്സ്ബുക്കിൽ കുറിച്ചു.

adhi2

അദ്വൈതെന്ന ആദിയുടെ ഷോർട്ട് ഫിലിം കണ്ട അനുഭവം ദുൽഖറും ഫെയ്‌സ്ബുക്കിൽ പങ്ക് വെച്ചിട്ടുണ്ട്. കണ്ടതിൽ വച്ച് ഏറ്റവും നല്ല ഷോർട്ട് ഫിലിമാണിത് എന്നായിരുന്നു ഡിക്യു വിന്റെ കമന്റ്. ഹൈസ്ക്കൂളിൽ പഠിക്കുമ്പോഴായിരുന്നു ഞാൻ ആദ്യമായി ഷോർട്ട് ഫിലിം ചെയ്‌തത്. അവയെല്ലാം അമേച്ച്വർ ആയിരുന്നു. എന്നാൽ നല്ലൊരു സന്ദേശമുളളതാണ് ആദിയുടെ ഷോർട്ട് ഫിലിമെന്നും ദുൽഖർ പറയുന്നു.