Saturday 17 February 2018 02:04 PM IST : By സ്വന്തം ലേഖകൻ

വെള്ളിത്തിരയില്‍ പ്രിയപ്പെട്ടവനെ കണ്ടതോടെ വിങ്ങിപ്പൊട്ടി അനിത സത്യന്‍! (വിഡിയോ)

anitha-sathyan1

ഇന്ത്യൻ ഫുട്‍ബോൾ ഇതിഹാസം വി.പി. സത്യന്റെ ജീവിതകഥ പറയുന്ന 'ക്യാപ്റ്റന്‍' തിയറ്ററുകളില്‍ ഹര്‍ഷാരവം തീര്‍ക്കുമ്പോള്‍ സിനിമയെ നെഞ്ചോടു ചേർത്ത് സത്യന്റെ ഭാര്യ അനിത. ജി. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നടൻ ജയസൂര്യയാണ് സത്യനായി വേഷമിട്ടത്. അനിതയായി എത്തിയത് നടി അനു സിതാരയും.

പ്രിയപ്പെട്ടവനെ വെള്ളിത്തിരയില്‍ കണ്ടതോടെ അനിതയുടെ മുഖത്ത് സന്തോഷത്തിനൊപ്പം സങ്കടവും നിറഞ്ഞു. മാധ്യമങ്ങൾക്ക് മുന്നിൽ പറയാന്‍ വാക്കുകള്‍ കിട്ടാതെ അവര്‍ വിതുമ്പി. മിഠായിത്തെരുവിലെ രാധാ തിയറ്ററിലാണ് അനിത സത്യന്‍ സിനിമ കാണാനെത്തിയത്.

'ക്യാപ്റ്റന്‍'റെ സഹ തിരക്കഥാകൃത്തും ഗാനരചയിതാവുമായ നിധീഷ് നടേരിയും മറ്റ് അണിയറ പ്രവര്‍‌ത്തകരും ചടങ്ങില്‍ പങ്കെടുത്തു. കോഴിക്കോട്ടെ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫിസില്‍ ക്ലറിക്കല്‍ ജീവനക്കാരിയാണ് അനിത.