Wednesday 20 March 2019 11:02 AM IST : By സ്വന്തം ലേഖകൻ

അനുഷ്ക ഷെട്ടി പൂത്തൂർ ക്ഷേത്രത്തിൽ എത്തി തൊഴുതതിന് കാരണം?

anushka

സുള്ള്യ: പ്രശസ്ത സിനിമാതാരം അനുഷ്ക ഷെട്ടി കാസർകോഡ് പുത്തൂർ മഹാലിംഗേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. കുടുംബാംഗങ്ങളോടൊപ്പം ക്ഷേത്രത്തിലെത്തിയ അനുഷ്ക ഷെട്ടി ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തി. പുത്തൂർ സ്വദേശിനിയാണ് അനുഷ്ക ഷെട്ടി. ബാഹുബലി സിനിമയിലെ നായികയായ അനുഷ്ക ബാഹുബലി സിനിമയുടെ വിജയത്തിനു ശേഷം ആദ്യമായാണു ജന്മനാട്ടിൽ എത്തിയത്. ജന്മനാട്ടിലെ ക്ഷേത്രത്തിൽ എത്തി തൊഴാമെന്ന വഴിപാട് നടത്തുകയായിരുന്നു അനുഷ്ക.

കഴിഞ്ഞ ദിവസം അനുഷ്ക ഷൊർണൂർ കുളപ്പുള്ളിയിലെ ആയുർവേദ കടയില്‍ എത്തി നാട്ടുകാരെ ഞെട്ടിച്ചിരുന്നു. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയിലെ നായിക താരജാഡകളില്ലാതെ ഒരു ചെറിയ കടയിൽ എത്തിയതു കണ്ട് നാട്ടുകാർ അത്ഭുതപ്പെട്ടിരുന്നു. ‌തെലുങ്ക് സിനിമയായ ഭാഗ്മതിയുടെ ചിത്രീകരണത്തിനിടെ പൊള്ളാച്ചിയില്‍നിന്നാണ് ഉണ്ണിയും അനുഷ്കയും ഒറ്റപ്പാലത്തെത്തിയത്. ഇതിനിടെ സുഹൃത്തിന്റെ ആയുർവേദ കടയെക്കുറിച്ച് ഉണ്ണി, അനുഷ്കയോടു പറഞ്ഞു. അൻഷാദ് അലിയെന്ന സുഹൃത്ത് സ്വന്തമായി നിർമിക്കുന്ന എണ്ണയെക്കുറിച്ചും ഫെയ്സ് പായ്ക്കിനെക്കുറിച്ചും പറഞ്ഞപ്പോൾ അനുഷ്ക ആയുർവേദ കടയിൽ പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.