Tuesday 28 May 2019 02:54 PM IST : By സ്വന്തം ലേഖകൻ

നടൻ ആസിഫ് അലിയുടെ സഹോദരൻ അസ്കർ അലി നായകനായ ‘ചെമ്പരത്തിപ്പൂ’; ട്രെയ്‌ലർ കാണാം

askar-ali12

നടൻ ആസിഫ് അലിയുടെ സഹോദരൻ അസ്കര്‍ അലി നായകനായ സിനിമ ‘ചെമ്പരത്തിപ്പൂ’വിന്റെ ട്രെയിലർ പുറത്തിറങ്ങി. ഡ്രീംസ്ക്രീന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നവാഗതനായ അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചിത്രമാണ് ’ചെമ്പരത്തി.’ നായികയായി എത്തുന്നത് ’അലമാര’യിലൂടെ സിനിമയിലെത്തിയ അതിഥി രവിയാണ്. പാര്‍വതി അരുണാണ് മറ്റൊരു നായിക. അജു വര്‍ഗീസ്, ധർമജൻ, സുനിൽ സുഗദ, സുധീർ കരമന തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

രാകേഷ് എ.ആര്‍. സംഗീതം. സന്തോഷ്‌ അണിമയാണ് ഛായാഗ്രഹകന്‍. സംവിധായകനായ അരുണ്‍ വൈഗ തന്നെയാണ് ചിത്രം എഡിറ്റ്‌ ചെയ്തിരിക്കുന്നത്. പ്രശസ്ത സിനിമാ വിതരണ കമ്പനിയായ മാക്സ് ലാബ് എന്റര്‍ടെയ്ൻമെന്റ് ആണ് വിതരണം. ഭുവനേന്ദ്രന്‍, സഖറിയ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിർമിച്ചിരിക്കുന്നു. നവംബർ 24ന് ചിത്രം തിയറ്ററുകളിൽ എത്തും. ട്രെയ്‌ലർ കാണാം;