Saturday 04 May 2019 12:46 PM IST : By സ്വന്തം ലേഖകൻ

കണ്ണെടുക്കാനേ തോന്നില്ല! രാജാവും റാണിയുമായി രണ്‍വീറും ദീപികയും; ’പത്മാവതി’ ട്രെയിലര്‍ കാണാം

padma-deepi

ദീപികയും രണ്‍വീറും ഒരുമിക്കുന്ന ’പത്മാവതി’യുടെ ട്രെയിലർ പുറത്തിറങ്ങി. ബാഹുബലിക്ക് ശേഷം വരുന്ന ബ്രഹ്‌മാണ്ഡ സിനിമയാണ് ’പത്മാവതി’. ആരാധകർക്ക് ദൃശ്യ വിസ്മയം ഒരുക്കിയാണ് സിനിമ തയാറാക്കിയിരിക്കുന്നത്. രജപുത്ര രാജ്ഞി റാണി പത്മിനിയുടെ ജീവിതത്തെ ആസ്പദമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. റാണി പത്മിനിയോട് ഖില്‍ജി രാജവംശത്തിലെ സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയമാണ് സിനിമയുടെ പ്രമേയം.

റാണി പത്മിനിയായി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുന്നത് ദീപികയാണ്. രണ്‍വീര്‍ സിങ്ങാണ് സിനിമയിൽ അലാവുദ്ദീന്‍ ഖില്‍ജിയാകുന്നത്. റാണി പത്മിനിയുടെ ഭര്‍ത്താവ് രത്തന്‍ സിങ്ങിന്റെ വേഷത്തിൽ എത്തുന്നത് ഷാഹിദ് കപൂറാണ്. 160 കോടി രൂപ മുതല്‍മുടക്കിൽ ബന്‍സാലി പ്രൊഡക്ഷന്‍സും വിയാകോം 18 പിക്ചേഴ്സും ചേര്‍ന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. കിടിലൻ ട്രെയിലർ കാണാം.