Monday 17 July 2017 11:08 AM IST : By സ്വന്തം ലേഖകൻ

ടൊവിനോ മച്ചാനെ റൊമ്പ പുടിച്ചിറ്ക്ക് ! രണ്ടാമത്തെ ചിത്രം നിർമിക്കാനൊരുങ്ങി ധനുഷ്

tovino thomas dhanush images stills

‘ടൊവിനോ മച്ചാനെ റൊമ്പ പുടിച്ചിറ്ക്ക്’ പറയുന്നത് മറ്റാരുമല്ല തമിഴ് സൂപ്പർ താരവും നിർമാതാവുമായ ധനുഷ്. ടോവിനോയെ നായകനാക്കി വീണ്ടും സിനിമ നിർമിക്കാനൊരുങ്ങിയിരിക്കുകയാണ് ധനുഷ്. ഷൂട്ടിംഗ് കഴിഞ്ഞ തരംഗത്തിന് ശേഷമാണ് വീണ്ടുമൊരു ടൊവിനോ ചിത്രം ധനുഷ് പ്ലാൻ ചെയ്തിരിക്കുന്നത്. ആഷിഖ് അബു, ദിലീഷ് പോത്തൻ, സമീർ താഹിർ എന്നിവരുടെ അസോഷ്യേറ്റായി പ്രവർത്തിച്ചിരുന്ന വിഷ്ണു നാരായണൻ ആണ് മറഡോണ എന്ന് പേരിട്ട ചിത്രത്തിന്റെ സംവിധായകൻ. വണ്ടർ ബാർ ഫിൽംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ശരണ്യ ആർ നായർ നായികയാകും.

അങ്കമാലി ഡയറീസിലെ യൂ ക്ലാമ്പ് രാജൻ എന്ന കഥാപാത്രത്തിലൂടെ താരമായ ടിറ്റോ, പോർക്ക് വർക്കിയായ വേഷമിട്ട കിച്ചു വർക്കി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തും. ലിജോ ജോസ് പല്ലിശേരി, ദിലീപ് പോത്തൻ എന്നിവരുടെ അസോഷ്യേറ്റായിരുന്ന കൃഷ്ണമൂർത്തിയുടേതാണ് തിരക്കഥ. ചിത്രത്തിന്റെ സംഗീതം സുഷിന് ശ്യാം. എറണാകുളം പ്രസ് ക്ലബ്ബിൽ ചേർന്ന പ്രസ്മീറ്റിൽ ആഷിഖ് അബുവും ദിലീഷ് പോത്തനും ചേർന്നാണ് മറഡോണ ടീമിനെ അവതരിപ്പിച്ചത്.