Wednesday 27 February 2019 03:26 PM IST : By സ്വന്തം ലേഖകൻ

തെലുങ്കിൽ ഒരുകൈ നോക്കാൻ ദുൽഖർ സൽമാൻ

dhulkar

തമിഴിലും മലയാളത്തിലും പ്രേക്ഷകരുടെ ഹരമായി മാറിയ ദുല്‍ക്കർ സൽമാൻ തെലുങ്കിലേക്ക്. നാഗ് അശ്വിന്‍ ഒരുക്കുന്ന 'മഹാനദി' എന്ന സിനിമയിലൂടെയാണ് തെലുങ്കിലുള്ള ദുൽഖറിന്റെ അരങ്ങേറ്റം. അന്തരിച്ച പ്രമുഖ നടൻ ജെമിനി ഗണേശന്റെ ഭാര്യയും നടിയുമായിരുന്ന സാവിത്രിയുടെ ജീവചരിത്രമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

മലയാളി താരം കീര്‍ത്തി സുരേഷാണ് സാവിത്രിയായി ചിത്രത്തിലെത്തുന്നത്. ജെമിനി ഗണേശനായി ദുൽഖർ എത്തുന്നു. സമാന്തയും ചിത്രത്തിലൊരു പ്രധാനവേഷത്തില്‍ എത്തുന്നു. തമിഴിൽ നടിഗൈയർ തിലകം എന്നാണ് ചിത്രത്തിന്റെ പേര്.