Thursday 21 March 2019 02:37 PM IST : By സ്വന്തം ലേഖകൻ

’സോളോ’യുടെ സെറ്റിൽ നിന്ന് നേഹ ശർമ്മയുമൊത്തു ദുൽഖറിന്റെ ക്യൂട്ട് സെൽഫീസ്

Neha Sharma selfie  Dulquer Salmaan stills

തമിഴിലും മലയാളത്തിലും ഒരുങ്ങുന്ന ദുൽഖർ ചിത്രം സോളോയുടെ ഷൂട്ടിങ് ലോണവാലയിൽ പുരോഗമിക്കുകയാണ്. ബോളിവുഡ് സംവിധായകനായ ബിജോയ് നമ്പ്യാരാണ് ചിത്രത്തിന്റെ സംവിധാനം. ബോളിവുഡ് നടി നേഹ ശർമ്മയും ദുൽഖറുമൊത്തുള്ള രംഗങ്ങളാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്.

മലയാളത്തിന്റെ ക്യൂട്ട് നായകനുമൊത്തുള്ള സെൽഫികൾ ബോളിവുഡ് താരത്തിന്റെ ഫെയ്‌സ്ബുക്കിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ആരാധകർ ശ്രദ്ധിച്ചു തുടങ്ങിയത്. തേരി മേരി കഹാനിയുടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് നേഹ ശർമ്മ.

ഭൂമി, ജലം, അഗ്നി, കാറ്റ് എന്നീ നാലു ഘടകങ്ങളാണ് ചിത്രത്തിൽ. ഇവയെ അടിസ്ഥാനമാക്കി നാലു കഥകളാണ് ചിത്രത്തിലൂടെ പറയുന്നത്. സിനിമയിൽ ഒന്നിലധികം വേഷങ്ങളിൽ ദുൽഖർ എത്തുന്നു. ലോണവാലയിൽ നടക്കുന്ന ഷൂട്ടിങ്ങിൽ പട്ടാളക്കാരന്റെ ലുക്കിലാണ് ദുൽഖർ.

വലിയൊരു താരനിര തന്നെയുണ്ട് ’സോളോ’യിൽ. ബോളിവുഡ് താരം ഡിനോ മോറിയ, പാർത്ഥിപൻ, സുഹാസിനി, നാസർ, ആൻ അഗസ്റ്റിൻ, ആർതി വെങ്കിടേഷ്, ധൻസിക, ദീപ്തി സതി, ശ്രുതി ഹരിഹരൻ, മനോജ് കെ ജയൻ, സതീഷ്, സൗബിൻ തുടങ്ങിയ താരങ്ങൾ ചിത്രത്തിലെത്തുന്നു. എബ്രഹാം മാത്യുവാണ് ചിത്രത്തിന്റെ നിർമ്മാതാവ്.

neha-dq2
neha-dq3