Friday 19 January 2018 03:59 PM IST : By സ്വന്തം ലേഖകൻ

അവസാനം അതുറപ്പിച്ചു! ആട് ജീവിതത്തിന് സംഗീതമൊരുക്കുന്നത് എ.ആര്‍ റഹ്മാന്‍

arr

ബെന്യാമിന്റെ ആട് ജീവിതം സിനിമയാകുമ്പോള്‍ ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത് എ.ആര്‍ റഹ്മാന്‍ ആയിരിക്കും എന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗികമായി ചിത്രത്തിന്റെ അണിയറക്കാരോ എആര്‍ റഹ്മാനോ ഇക്കാര്യം വ്യക്തമാക്കിയിരുന്നില്ല. എന്നാലിതാ എ.ആര്‍ .ആര്‍ തന്നെയാകും  ആട് ജീവിതത്തിന്റെ സംഗീതമെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ്  സംവിധായകന്‍ ബ്ലെസി.

റഹ്മാന്‍ സംഗീതമൊരുക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ആടുജീവിതം.1992 ല്‍ സംഗീത് ശിവന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം യോദ്ധയുടെ സംഗീതം ഒരുക്കിയതും റഹ്മാനായിരുന്നു. 25 വര്‍ഷത്തിനുശേഷം പ്രിയ സംഗീതസംവിധായകന്‍ മലയാളത്തിലേക്ക് എത്തുന്ന ആവേശത്തിലാണ് ആരാധകര്‍.

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സിയാണ്  ആട് ജീവിതം സംവിധാനം ചെയ്യുന്നത് എന്ന വാര്‍ത്ത വന്നതുമുതല്‍ സിനിമയെക്കുറിച്ചുള്ള പുതിയ വാര്‍ത്തകള്‍ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിലേക്കുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ് അടക്കമുള്ള അണിയറക്കാര്‍ എന്നാണ് റിപ്പോര്‍ട്ട്.