Friday 03 May 2019 04:50 PM IST : By സ്വന്തം ലേഖകൻ

ദിലീപ് വീണ്ടും ഷൂട്ടിങ് തിരക്കുകളിലേക്ക്! ’കമ്മാരസംഭവം’ മലപ്പുറത്ത് പുനരാരംഭിച്ചു

new-kammara

ജാമ്യം നേടി പുറത്തിറങ്ങിയ ദിലീപ് വീണ്ടും അഭിനയത്തിൽ സജീവമാകുന്നു. നവാഗതനും പരസ്യ സംവിധായകനുമായ രതീഷ് അമ്പാട്ടിന്റെ സിനിമ ’കമ്മാരസംഭവ’ത്തിലാണ് ദിലിപ് ഇടവേളയ്‌ക്കു ശേഷം അഭിനയിച്ചു തുടങ്ങിയത്. നടൻ മുരളി ഗോപിയാണ് ’കമ്മാരസംഭവ’ത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. നമിത പ്രമോദാണ് നായിക.

മലപ്പുറത്താണ് സിനിമയുടെ ലൊക്കേഷൻ. മലപ്പുറം വേങ്ങരയാണ് ചിത്രീകരണം നടക്കുന്നത്. ഗോകുലം മൂവീസ് നിർമിക്കുന്ന സിനിമ ഒരു ബിഗ് ബജറ്റ് ചിത്രമാണ്. 20 കോടി ചിലവിൽ നിർമ്മിക്കുന്ന സിനിമയുടെ ഷൂട്ടിങ് ഇനി 20 ദിവസത്തോളം ബാക്കിയുണ്ട്. മുൻപ് മലയാറ്റൂർ വനത്തിൽ ഷൂട്ടിങ് നടന്നിരുന്നു. സിനിമയുടെ തുടർ ഭാഗങ്ങൾ ചെന്നൈയിലായിരിക്കും ചിത്രീകരിക്കുക. സിദ്ധാർത്ഥ്, ബോബി സിംഹ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.